
ചൂര കഴിക്കുന്നത് സുരക്ഷിതമോ? 96 ശതമാനത്തിലും പാരസൈറ്റുകളെ കണ്ടെത്തിയതായി റിപ്പോർട്ട്
കിഡ്നിയിലും ഹൃദയത്തിലും ഒഴിച്ച് മീനുകളുടെ എല്ലാ ഭാഗത്തും പാരസൈറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതായി

ചൂര മീൻ കഴിക്കുന്നവർക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന ഒരു പഠന റിപ്പോർട്ട് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. തെക്കൻ ബ്രസീൽ തീരത്ത് നിന്ന് പിടിച്ച സ്കിപ്‌ജാക് ട്യൂണ (Katsuwonus pelamis) കളിൽ 96 ശതമാനത്തിലും പാരസൈറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതായി 2026 ഓഷൻ ആന്റ് കോസ്റ്റൽ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വിശദീകരിക്കുന്നു. വിവിധ മത്സ്യബന്ധന മേഖലകളിൽ നിന്ന് ശേഖരിച്ച 53 സ്കിപ്ജക് ചൂരകളെയാണ് ഗവേഷകർ പരിശോധിച്ചത്. ഇതിൽ നിന്ന് 1,600ലേറെ പാരസൈറ്റുകളെയാണ് കണ്ടെത്തിയത്.
പരിശോധിച്ച 10 അവയവങ്ങളിൽ കിഡ്നിയിലും ഹൃദയത്തിലും ഒഴിച്ച് മീനുകളുടെ എല്ലാ ഭാഗത്തും പാരസൈറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. മനുഷ്യർ കഴിക്കാൻ ഉപയോഗിക്കുന്ന മാംസഭാഗത്തും പാരസൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന് പഠനത്തിൽ പറയുന്നു. പ്രധാനമായും Anisakis വിഭാഗത്തിലുള്ള നെമറ്റോഡുകൾ, Trypanorhyncha വിഭാഗത്തിലുള്ള ടേപ്പ്‌വോം ലാർവകൾ എന്നിവയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.
WHAT TO READ NEXT

സ്മാർട്ട് വാച്ച് പറയുന്നതെല്ലാം ശരിയാണോ? എത്രത്തോളം വിശ്വസിക്കാം?
ഇവയിൽ Anisakis പാരസൈറ്റുകൾ മനുഷ്യരിലേക്ക് പകരാവുന്നവയാണ്. ഇവ സാധാരണയായി മത്സ്യത്തിന്റെ ആന്തരാവയവങ്ങൾ, കുടൽ, ചുറ്റുമുള്ള ടിഷ്യൂകൾ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. മത്സ്യം പിടികൂടിയതിന് ശേഷം ആന്തരാവയവങ്ങൾ വേഗത്തിൽ നീക്കം ചെയ്യാതിരുന്നാൽ ലാർവകൾ മാംസപേശിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ശരിയായ രീതിയിൽ വേവിക്കാതോയും പച്ചയ്ക്കോ കഴിക്കുന്നത് മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ചിലരിൽ Anisakis-നോട് ബന്ധപ്പെട്ട അലർജി പ്രതികരണങ്ങളും ഉണ്ടാകാം.
ട്യൂണ പാകം ചെയ്യുമ്പോൾ
ശരിയായ രീതിയിൽ പാകം ചെയ്യുന്നത് ജീവനുള്ള പരാന്നഭോജികളെ നശിപ്പിക്കുന്നതിനുള്ള പ്രധാന മാർഗമാണ്. സിഡിസി പ്രകാരം മത്സ്യം കുറഞ്ഞത് 145°F അഥവാ ഏകദേശം 63°C ആന്തരിക താപനിലയിൽ പാകം ചെയ്യുന്നത് പാരസൈറ്റുകൾ നശിപ്പിക്കാൻ സഹായിക്കും.
WHAT TO READ NEXT

ചർമം തിളങ്ങാൻ 5 സ്ക്രബുകൾ, വീട്ടിൽ തന്നെ ഉണ്ടാക്കാം എളുപ്പത്തിൽ
ഫ്രീസ് ചെയ്ത മത്സ്യം സുരക്ഷിതമാണോ?
ശരിയായ രീതിയിൽ മീനുകൾ ഫ്രീസ് ചെയ്യുന്നതും പാരസൈറ്റുകളെ നശിപ്പിക്കാൻ സഹായിക്കും. −20°C അല്ലെങ്കിൽ അതിൽ താഴെ ഏഴ് ദിവസം, അല്ലെങ്കിൽ കൂടുതൽ കുറഞ്ഞ താപനിലയിൽ നിശ്ചിത സമയത്തേക്ക് ഫ്രീസ് ചെയ്യാം. എന്നാൽ വീട്ടിലെ സാധാരണ ഫ്രീസറിൽ കുറച്ച് മണിക്കൂറുകളോ ഒന്നോ രണ്ടോ ദിവസമോ വെച്ചത് മാത്രം പച്ച മീൻ സുരക്ഷിതമാണെന്ന് കരുതരുത്.
എന്നാൽ മുഴുവൻ ചൂര മീനുകളിലും പാരസൈറ്റുകൾ ഉണ്ടെന്ന് പൂർണമായും പറയാൻ കഴിയില്ല. ഗവേഷകർ പരിശോധിച്ചത് 53 സ്കിപ്‌ജാക്ക് ട്യൂണകളെ മാത്രമാണ്, അതും ബ്രസീൽ തീരത്തെ പ്രത്യേക മത്സ്യബന്ധന മേഖലകളിൽ നിന്ന് ലഭിച്ച സാമ്പിളുകളെയാണ്. അതിനാൽ ലോകത്തിലെ എല്ലാ ചൂരകളിലും 96 ശതമാനം പാരസൈറ്റുകൾ ഉണ്ടെന്ന എന്ന നിഗമനത്തിൽ എത്താനാകില്ല.
മത്സ്യം വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ടത്
ചൂരമീൻ ഉൾപ്പെടെയുള്ള മീനുകൾ വൃത്തിയാക്കുമ്പോൾ ആന്തരാവയവങ്ങൾ പെട്ടെന്ന് നീക്കം ചെയ്യുകയും മാംസം നന്നായി പാകം ചെയ്യുകയും വേണം. മീൻ വാങ്ങുമ്പോൾ മാംസത്തിൻ്റെ നിറത്തിനോ ഘടനയ്ക്കോ മാറ്റങ്ങൾ കണ്ടാൽ അവ ഒഴിവാക്കുക.
WHAT TO READ NEXT

വയറിന് സുഖമില്ലേ, ശരീരം നൽകുന്ന 7 സൂചനകൾ അവഗണിക്കരുത്
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Parasites Found in 96 percent of Sampled Tuna: Study
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



