വിട്ടുമാറാത്ത വയറുവേദന, ഗർഭിണിയുടെ വയറ്റിൽ നിന്ന് നീക്കിയത് ടെന്നീസ് ബോളിന്റെ വലിപ്പമുള്ള വിര, വില്ലനായത് വളർത്തു നായ
ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്.

ടുണീസ്: ഗർഭിണിയുടെ വയറ്റിൽ നിന്ന് ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ടേപ്പ് വേം ഹൈഡാറ്റിക് സിസ്റ്റ് കണ്ടെത്തി. ടൂണിഷ്യയിൽ 26 വയസുകാരിയിലാണ് ഹൈഡാറ്റിക് സിസ്റ്റ് കണ്ടെത്തിയത്. യുവതി 20 ആഴ്ച ഗർഭിണിയായിരുന്നു. വളർത്തുനായയുടെ ശരീരത്തിൽ നിന്നാകാം വിര പകർന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ സിടി സ്കാൻ പരിശോധനയിലാണ് വയറ്റിൽ വിര സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്.
യുവതിയുടെ പെൽവിക് മേഖലയിലാണ് ഈ സിസ്റ്റ് കണ്ടെത്തിയത്. ടേപ്പ് വേം വിരകളുടെ മുട്ട വഹിക്കുന്ന നായ്ക്കളുമായി സമ്പർക്കം പുലർത്തുന്നവരിലാണ് ഇത്തരം സിസ്റ്റ് രൂപപ്പെടുന്നത്. വിദഗ്ദ ചികിത്സയിലൂടെ വയറ്റിൽ നിന്ന് വിരയെ നീക്കിയെങ്കിലും വളർത്തു മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും ആരോഗ്യ വിദഗ്ധർ നൽക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു



