
ടെന്നീസ് ബോൾ വച്ച് ആരാധകന്റെ കണ്ണിനിട്ട് ഒറ്റയടി! മെദ്വദേവ് അയോഗ്യൻ (വിഡിയോ)
നൊവാക് ജോക്കോവിച്- ഡാനിൽ മെദ്‍വദേവ് ചൈന ഓപ്പൺ സെമി പോരിനിടെ നാടകീയ സംഭവങ്ങൾ

ബെയ്ജിങ്: ചൈന ഓപ്പൺ ടെന്നീസ് സെമി ഫൈനലിൽ നാടകീയ സംഭവങ്ങൾ. ഇതിഹാസ താരം സെർബിയയുടെ നൊവാക് ജോക്കോവിചും റഷ്യൻ താരം ഡാനിൽ മെദ്‍വദേവും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ അരങ്ങേറിയത്. മെദ്‍വദേവ് കാണികൾക്കിടയിലേക്ക് അടിച്ച പന്ത് കൊണ്ടു ഒരു ആരാധകന് പരിക്കേറ്റു. പിന്നാലെ മത്സരത്തിൽ നിന്നു മെദ്‍വദേവിനെ അയോഗ്യനാക്കി. ഇതോടെ ജോക്കോവിച് ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.
പോയിന്റ് നഷ്ടപ്പെട്ടതിന്റെ നിരാശയിൽ മെദ്‍വദേവ് ഗ്രൗണ്ടിൽ നിന്നു റാക്കറ്റ് വച്ച് അടിച്ച പന്ത്, കളി കാണാൻ മുൻനിരയിൽ ഇരുന്ന ഒരു ആരാധകന്റെ മുഖത്തു കൊള്ളുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണിനു സമീപത്താണ് പന്തുകൊണ്ടുള്ള അടികിട്ടിയത്. വേദന സഹിക്കാൻ കഴിയാതെ ആരാധകൻ കണ്ണ് പൊത്തിപ്പിടിച്ച് സ്റ്റേഡിയത്തിനു പുറത്തേക്ക് പോയി ചികിത്സ തേടി. ഇതോടെയാണ് മെദ്‍വദേവിനെ അയോഗ്യനാക്കിയത്.
മത്സരത്തിൽ 7-5, 5-3 എന്ന നിലയിൽ ജോക്കോവിച് മുന്നിൽ നിൽക്കെയാണ് മെദ്‍വദേവിന്റെ നിയന്ത്രണം വിട്ടുള്ള പെരുമാറ്റം. ഒരു പോയിന്റ് നഷ്ടമായതാണ് താരത്തെ പ്രകോപിപ്പിച്ചത്.
അതേസമയം ടെന്നീസിൽ കളിക്കാരെ ഇത്തരത്തിൽ അയോഗ്യനാക്കുന്നത് അത്യപൂർവമാണ്. ഗുരുതരമായ പെരുമാറ്റച്ചട്ടങ്ങൾക്കാണ് അയോഗ്യത നൽകാറുള്ളത്. പന്ത് വച്ചുള്ള ആക്രമണം, ശാരീരികമായോ വാക്കുകൊണ്ടോ അധിക്ഷേപിക്കൽ, റാക്കറ്റ് തല്ലിത്തകർക്കൽ ഇവയ്ക്കെല്ലാമാണ് ടെന്നീസിൽ സാധാരണയായി അയോഗ്യത നൽകാറുള്ളത്. കളിക്കാർക്ക് മൂന്ന് കോഡ് വയലേഷനുകൾ വരെ ലഭിക്കാം. എന്നാൽ കുറ്റം കൂടുതൽ ഗൗരവുമള്ളതാണെങ്കിൽ ഉടനടി തന്നെ നടപടിയുണ്ടാകും. സമാന നടപടിയാണ് മെദ്‍വദേവിനു നേരിടേണ്ടി വന്നത്.
ടൂർണമെന്റിൽ സെമി വരെ എത്തിയതിനാൽ റാങ്കിങ് പോയിന്റും സമ്മാനത്തുകയുമൊക്കെ മെദ്‌വദേവിനുണ്ടായിരുന്നു. അയോഗ്യനായതോടെ ഇതൊന്നും താരത്തിനു കിട്ടില്ല.
കോർട്ടിലെ കടുത്ത ദേഷ്യക്കാരൻ എന്നു പേരുള്ള താരമാണ് 30കാരനായ മെദ്‌വദേവ്. ഇതിനു മുൻപും മോശം പെരുമാറ്റത്തിനു താരം അച്ചടക്ക നടപടികൾ നേരിട്ടുണ്ട്. കഴിഞ്ഞ വർഷം യുഎസ് ഓപ്പൺ പോരിനിടെ ഒരു ഫോട്ടോഗ്രാഫർ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിച്ചപ്പോൾ സമാന രീതിയിൽ മെദ്‌വദേവിന് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഈ പ്രശ്നത്തിൽ താരത്തിനു പിഴ ശിക്ഷയാണ് ലഭിച്ചത്.
ഈ വർഷം മോണ്ടെ കാർലോ മാസ്റ്റേഴ്സിൽ അലക്സാണ്ടർ ഡാവിഡോവിച് ഫോക്കിനയോടു 6-0, 6-0 എന്ന സ്കോറിന് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയത് സഹിക്കാൻ പറ്റാതെ താരം റാക്കറ്റ് തല്ലിത്തകർത്തു. ഇതിനും റഷ്യൻ താരം പിഴയൊടുക്കേണ്ടി വന്നു.
2020ലെ യുഎസ് ഓപ്പൺ പോരാട്ടത്തിന്റെ നാലാം റൗണ്ടിൽ സ്പെയിനിന്റെ പാബ്ലോ കരേനോ ബുസ്റ്റയ്ക്കെതിരായ മത്സരത്തിനിടെ പോയിന്റ് നഷ്ടപ്പെട്ടതിന്റെ നിരാശയിൽ ജോക്കോവിച് ലൈൻ റഫറിയ്ക്കു നേരെ സമാന രീതിയിൽ പന്ത് അടിച്ചിരുന്നു. അന്ന് സെർബിയൻ ഇതിഹാസത്തേയും അധികൃതർ അയോഗ്യനാക്കി.
WHAT TO READ NEXT

1982ൽ നേർക്കുനേർ... ഇന്ന് കാണാം 'ഇന്ത്യ- ഉറുഗ്വെ' ഫുട്ബോള്!
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില് വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Summary
Daniil Medvedev was disqualified from the China Open after hitting a spectator in the face with a ball during his semi-final against Novak Djokovic
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




