താമര വേര് കഴിച്ചിട്ടുണ്ടോ? രുചിയിൽ മാത്രമല്ല, ആരോ​ഗ്യ​ഗുണത്തിലും കേമൻ

ഇരുമ്പിന്റെയും കോപ്പറിന്റെയും അംശം ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്തും. ഇത് വിളർച്ച കുറയ്ക്കാൻ സഹായിക്കും.

lotus and leaves in a pound
Lotuspexels
Last Updated :12 August 2025, 6:40 pm IST
Edited by :അഞ്ജു സി വിനോദ്‌

താമര തണ്ട് കൊണ്ട് ഒരുപാട് രുചികരമായ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. രുചി പോലെ തന്നെ അവയുടെ ആരോ​ഗ്യ​ഗുണങ്ങൾക്കും നിറയെ പ്രത്യേകതകൾ ഉണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തിന് മികച്ചതാണ്.

മലബന്ധത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഇവ മലവിസർജ്ജന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ന്യൂട്രീഷണിസ്റ്റുകൾ പറയുന്നു. ഇരുമ്പിന്റെയും കോപ്പറിന്റെയും അംശം ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്തും. ഇത് വിളർച്ച കുറയ്ക്കാൻ സഹായിക്കും.

കൂടാതെ രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്ന ഇവ രക്തചംക്രമണം ഉത്തേജിപ്പിക്കുന്നതിനും അവയവങ്ങളുടെ ഓക്സിജൻ വർധിപ്പിക്കുന്നതിനും നല്ലതാണ്. താമര തണ്ടില്‍ ഉള്ള പൊട്ടാസ്യം ശരീരത്തിലെ ദ്രാവകങ്ങൾക്കിടയിൽ ശരിയായ ബാലൻസ് ഉറപ്പാക്കുകയും രക്തത്തിലെ സോഡിയത്തെ പ്രതിരോധിക്കുകയും ചെയ്യും.

പൊട്ടാസ്യം രക്തക്കുഴലുകളെ അയയ്ക്കുകയും രക്തയോട്ടം വർധിപ്പിച്ച് ഹൃദയത്തിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും ചെയ്യും.

News Now

Summary

Health benefits of lotus roots.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates