
പങ്കാളി അടുത്തുള്ളപ്പോള്‍ വേഗം ഉറക്കം വരുന്നുണ്ടോ? കാരണമുണ്ട്
പ്രണയത്തിന്റെ ആദ്യനാളുകളിൽ അരക്ഷിതാവസ്ഥ കൂടുതലായതിനാൽ ഉത്കണ്ഠ രാത്രിയിൽ ഉണർന്നിരിക്കാൻ കാരണമാകുന്നു.

രാത്രി പങ്കാളി അടുത്തുള്ളപ്പോള്‍ പെട്ടെന്ന് ഉറക്കം വരുന്നതായി തോന്നാറുണ്ടോ? അത് ബോറടിക്കുന്നതു കൊണ്ടല്ല, മറിച്ച് സന്തോഷകരവും ആരോഗ്യകരവുമായ ഒരു ബന്ധത്തിന്റെ സൂചനയാണെന്ന് പഠനങ്ങൾ പറയുന്നു. ഏകദേശം 60-70 ശതമാനം കേസുകളിൽ മെച്ചപ്പെട്ട ഉറക്ക രീതി നിരീക്ഷിച്ചിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു.
പ്രണയം പലപ്പോഴും ഉറക്കംക്കൊല്ലിയാണെന്ന് പറയാറുണ്ട്. എന്നാൽ ഇതേ പ്രണയം നിങ്ങളുടെ ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. പ്രണയത്തിൻ്റെ ആദ്യ നാളുകളിൽ രാത്രിയിലെ നീണ്ട ഫോൺ കോളുകളും സന്ദേശങ്ങളുമായി പ്രണയം നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. ഡോപാമൈൻ, കോർട്ടിസോൾ, ഉത്തേജനം എന്നിവ കൂടുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. പ്രണയത്തിന്റെ ആദ്യനാളുകളിൽ അരക്ഷിതാവസ്ഥ കൂടുതലായതിനാൽ ഉത്കണ്ഠ രാത്രിയിൽ ഉണർന്നിരിക്കാൻ കാരണമാകുന്നു.
നിരന്തരം കണക്റ്റു ചെയ്‌തിരിക്കുന്നത് സമ്മർദ്ദം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ചിന്താക്കുഴപ്പം എന്നിവ വർധിപ്പിക്കുന്നു, ഇത് തലച്ചോറിനെ 'ഓൺ' ആയി നിലനിർത്തുന്നു. ഭയം, അരക്ഷിതാവസ്ഥ, ബന്ധത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ തുടങ്ങിയ വികാരങ്ങൾ ഉറക്കമില്ലായ്മയിലേക്ക് നയിച്ചേക്കാം. എന്നാൽ രണ്ട് പേർക്കിടയിൽ സുരക്ഷിതമായ ഒരു ബന്ധം രൂപപ്പെടുമ്പോൾ, അത് സമ്മർദ്ദ ഉത്തേജനം കുറയ്ക്കുകയും ചിന്താക്കുഴപ്പം കുറയ്ക്കുകയും വൈകാരിക സുരക്ഷിതത്വബോധം സൃഷ്ടിക്കുകയും ചെയ്യും. ഇത് രാത്രിയിൽ നാഡീവ്യവസ്ഥയെ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട ഉറക്കം നൽകുന്നു.
2022-ല്‍ ബ്രസീലിയന്‍ സ്ലീപ് അസോസിയേഷന്‍ നടത്തിയ ഒരു പഠനത്തില്‍ സ്ഥിരതയുള്ളതും സംതൃപ്തവുമായ പ്രണയബന്ധമുള്ള പങ്കാളികൾക്ക് രാത്രി ഉറക്കം കൂടുതൽ എളുപ്പമായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. അവരുടെ ഉറക്കത്തിന്റെ ഗുണനിലവാരം മികച്ചതായിരിക്കുമെന്ന് പഠനം പറയുന്നു. കേംബ്രിഡ്ജ് സര്‍വകലാശാല നടത്തിയ മറ്റൊരു പഠനത്തില്‍ ബന്ധങ്ങളില്‍ സുരക്ഷിതത്വ ബോധം ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുമെന്ന് പറയുന്നു. പങ്കാളികൾ തമ്മിലുള്ള അടുപ്പത്തിലൂടെ ഉണ്ടാകുന്ന സുരക്ഷിതത്വം മികച്ച ഉറക്കം, വൈകാരിക ബന്ധം, നല്ല ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.
പങ്കാളിയുമായുള്ള സുരക്ഷിതമായ അറ്റാച്ച്മെന്റ് ഓക്സിടോസിൻ പുറത്തുവിടുന്നു. ഇത് നാഡീവ്യവസ്ഥയെ സംരക്ഷിക്കുന്നു. സന്തുഷ്ടരായ പങ്കാളികൾ പുനഃസ്ഥാപന ഉറക്ക ഘട്ടങ്ങളിൽ 15-25 ശതമാനം കൂടുതൽ സമയം ചെലവഴിക്കുന്നു. ഉന്മേഷത്തോടെയും ദൈനംദിന വൈകാരിക അടുപ്പത്തിനായി കൂടുതൽ സജ്ജരായും ഉണരുന്നുവെന്നും എഫ്എംആർഐ പഠനങ്ങൾ കാണിക്കുന്നു.
ബന്ധങ്ങളിൽ സുരക്ഷിതമായ അടുപ്പം പുലർത്തുന്ന ആളുകൾക്ക്, ബന്ധങ്ങളിലെ ഉത്കണ്ഠ, സമ്മർദ്ദം തുടങ്ങിയ നെഗറ്റീവ് ചിന്തകൾ കുറയുമെന്നതാണ് ഇതിനുള്ള ഒരു കാരണം. ആശങ്കാജനകമായ ചോദ്യങ്ങളും സംശയങ്ങളും ആത്മവിശ്വാസം നൽകുന്ന സംഭാഷണങ്ങളിലൂടെ മാറുന്നു. ഇത് നല്ല ആരോഗ്യത്തിനും മികച്ച ഉറക്കത്തിനും കാരണമാകുന്നു.
WHAT TO READ NEXT

ഒരു ദിവസം ഉറങ്ങിയില്ലെങ്കിൽ എന്തു സംഭവിക്കും!
സ്ലീപ് ഡിവോഴ്സ് ബന്ധങ്ങളെ വഷളാക്കുമോ?
പങ്കാളിയെ ആലിംഗനം ചെയ്തു ഉറങ്ങുന്നത് മെച്ചപ്പെട്ട ഉറക്കത്തിന് കാരണമാകുന്നു. ഇത് ഓക്സിടോസിൻ ബൂസ്റ്റ് ചെയ്യാനും രാത്രി ഇടയ്ക്കുള്ള ഉണർവുകൾ 10 ശതമാനം വരെ കുറയ്ക്കുന്നു. സിൻക്രൊണൈസ്ഡ് സർക്കാഡിയൻ റിഥം മൊത്തം ഉറക്ക സമയം മെച്ചപ്പെടുത്തുകയും ഉറക്കമില്ലായ്മ കുറയ്ക്കുകയും ചെയ്യുന്നു.
എന്നാൽ കൂർക്കംവലി, രാത്രി വൈകിയുള്ള സ്ക്രോളിങ്, ജോലിയുടെ സ്വഭാവം പോലുള്ളവ പങ്കാളിക്കൊപ്പം കിടക്ക പങ്കിടുന്നത് ബുദ്ധിമുള്ള ഒന്നാക്കി മാറ്റാറുണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, അത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുക മാത്രമല്ല, ബന്ധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
പ്രണയം നിലനിർത്താൻ ചിലർ സ്ലീപ് ഡിവോഴ്സ് തിരഞ്ഞെടുക്കാറുണ്ട്. വ്യത്യസ്ത മുറികളിലോ ഒരേ മുറിയിൽ രണ്ട് കിടക്കയിലോ ആയി കിടക്കുന്നത് നല്ല ഉറക്ക ശുചിത്വം ഉറപ്പാക്കുന്നു. കിടക്ക പങ്കിടുകയല്ല, മറിച്ച് ബന്ധം സുരക്ഷിതമായി തുടരുന്നു എന്ന വൈകാരിക അടുപ്പം, ഇഷ്ടം, ഉറപ്പ് എന്നിവ നിലനിർത്തുക എന്നതാണ് പ്രധാന ഘടകം.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
love can help you sleep like a baby
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



