
'മൂന്ന് മണിക്ക് ചോറ് കഴിക്കുന്നത് ഒരു തെറ്റാണോ?' ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയം
ഭക്ഷണം വൈകി കഴിക്കുന്നത് ആരോഗ്യത്തിന് പല പ്രശ്നങ്ങളും ഉണ്ടാക്കും.

'മൂന്ന് മണിക്ക് ചോറ് കഴിക്കുന്നത് ഒരു തെറ്റാണോ?' കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ ഇക്കാര്യം രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയെങ്കിലും, ഇതിൻ്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില ആരോഗ്യസത്യങ്ങളെ മനസ്സിലാക്കാം.
തെറ്റ് സമയമല്ല, ശീലമാണ്!
നമ്മുടെ ശരീരം ഒരു ബയോളജിക്കൽ ക്ലോക്ക് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. ഭക്ഷണം വൈകി കഴിക്കുന്നത് ആരോഗ്യത്തിന് പല പ്രശ്നങ്ങളും ഉണ്ടാക്കും. വല്ലപ്പോഴും തിരക്കോ സമയക്കുറവോ മൂലം മൂന്ന് മണിക്ക് ഉച്ചഭക്ഷണം കഴിക്കുന്നത് ആരോഗ്യം തകരാറിലാക്കില്ല. എന്നാൽ ഇതൊരു ശീലമാക്കുമ്പോഴാണ് പ്രശ്നമാകുന്നത്.
സമയം തെറ്റിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
രാവിലെ ഭക്ഷണം കഴിച്ചശേഷം ഉച്ചഭക്ഷണം കഴിക്കാൻ മൂന്ന് മണി വരെ കാത്തിരിക്കുന്നത് വിശപ്പ് അതിരൂക്ഷമാകാനും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും നയിക്കും. ഇത് കലോറി വർധിപ്പിക്കുകയും ഭാരം കൂടാൻ ഇടയാക്കുകയും ചെയ്യും. മാത്രമല്ല, ഇത് രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് ഉയരാനും ഇൻസുലിൻ പ്രവർത്തനം വർധിക്കാനും കാരണമാകും. ഇത് പ്രമേഹ രോഗികൾക്കും പ്രമേഹ സാധ്യതയുള്ളവർക്കും നല്ലതല്ല.
ദഹനം തകരാറിലാകും
ഏറെ നേരം വിശന്നിരുന്ന് ഒറ്റയടിക്ക് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് വയറുവീർക്കൽ, അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനക്കുറവ് എന്നിവയ്ക്ക് കാരണമാകാം. നമ്മുടെ ശരീരത്തിന് ഒരു സമയക്രമം ഉണ്ട്. എല്ലാ ദിവസവും ഭക്ഷണസമയം മാറിമറിയുകയാണെങ്കിൽ, ശരീരത്തിന്റെ മെറ്റബോളിസം ബാധിക്കാം.
ആരോഗ്യകരമായ ഉച്ചഭക്ഷണ സമയം?
ഉച്ചയ്ക്ക് 12 മുതൽ രണ്ട് മണി വരെയാണ് ഉച്ചഭക്ഷണം കഴിക്കാനുള്ള നല്ല സമയമായി പോഷകവിദഗ്ധർ പറയുന്നത്. ഉച്ചഭക്ഷണം വൈകുമെന്ന് അറിവുണ്ടെങ്കിൽ 11 മണിയോടെയോ 12 മണിയോടെയോ പഴം, നട്സ് പോലുള്ള ചെറിയ സ്നാക്ക് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും.
WHAT TO READ NEXT

പരിപ്പ് കഴിച്ചാൽ ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Is Lunch After 3 PM Bad for Your Health? V.D. Satheesan's Food Habit.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






