പാലുണ്ണി അര്‍ബുദം ഉണ്ടാക്കുമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പാലുണ്ണിയിൽ പുതിയ വളർച്ചയോ നിറ വ്യത്യാസമോ ഉണ്ടാല്‍ ശ്രദ്ധിക്കണം.

skin tags
പാലുണ്ണിഎക്സ്
Last Updated :7 November 2024, 6:25 pm IST
Edited by :Anju

ചർമത്തിന് പുറമെ ഉണ്ടാകുന്ന ചെറിയ വളർച്ചയാണ് പാലുണ്ണി. പൊതുവെ നിരുപദ്രവകാരിയാണെങ്കിലും പാലുണ്ണി അർബുദത്തിന് കാരണമാകുമോ എന്ന സംശയം പലരിലുമുണ്ട്. കഴുത്ത്, കക്ഷം, നാഭീപ്രദേശം, കൺപോളകൾ തുടങ്ങിയ ചർമത്തിന്റെ മടക്കുകൾ വരുന്ന ഭാ​ഗങ്ങളിലാണ് ഇവ കൂടുതലായും കാണുക. ചർമത്തിന്റെ നിറമോ അൽപം ഇരുണ്ട നിറമോ ആയിരിക്കും ഇവയ്ക്ക്.

പാലുണ്ണി ഉണ്ടാവുന്നത് എങ്ങനെ

പാലുണ്ണി ഉണ്ടാകാനുള്ള കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഇതിന് ജനിതകം ഒരു ഘടകമാണെന്ന് ​ഗവേഷകർ വിലയിരുത്തുന്നു. കൂടാതെ പൊണ്ണത്തടി, പ്രമേഹം മൂലമോ പാലുണ്ണി വരാനുള്ള സാധ്യതയുണ്ട്.

പാലുണ്ണിയെ അർബുദത്തിന് കാരണമാകുമോ?

പാലുണ്ണി പലപ്പോഴും അർബുദ വളർച്ചയായി തെറ്റുദ്ധരിക്കാറുണ്ടെങ്കിലും ഇത് അപകടകാരിയല്ല. എന്നാൽ പാലുണ്ണിയിൽ പുതിയ വളർച്ചയോ നിറ വ്യത്യാസമോ ഉണ്ടാവുകയാണെങ്കിൽ ശ്രദ്ധിക്കണം. കൂടാതെ ആകൃതിയിൽ മാറ്റം, വേദന, രക്തം വരിക തുടങ്ങിയവ സംഭവിച്ചാൽ ശ്രദ്ധിക്കണം. ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now