
അമിതമായാൽ മില്ലറ്റും വിഷം! തൈറോയ്ഡ് വഷളാകും, ചില സൈഡ് ഇഫക്സ്
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹ രോഗികൾക്കും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർക്കും മില്ലറ്റുകൾ മികച്ച ഓപ്ഷനാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ ട്രെൻഡിങ്ങിലുള്ള ഭക്ഷ്യവിഭവമാണ് മില്ലറ്റ്. അരിക്കും ഗോതമ്പിനും പകരക്കാരനായി ഈ ചെറിയ വിത്തുകളുള്ള ധാന്യങ്ങൾ നമ്മുടെയൊക്കെ ഡയറ്റിന്റെ ഭാഗമായിക്കഴിഞ്ഞു. ഇവയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. അന്നജം, പ്രോട്ടീൻ, ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ കലവറയാണ് മില്ലറ്റുകളെന്ന് പറയാം.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹ രോഗികൾക്കും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർക്കും മില്ലറ്റുകൾ മികച്ച ഓപ്ഷനാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാനും പ്രതിരോധശേഷം വർധിപ്പിക്കാനും സഹായിക്കുന്നു.
എന്നാൽ അധികമായാൽ മില്ലറ്റും വിഷമാണ്! ആരോഗ്യഗുണമുണ്ടെന്ന് കരുതി അമിതമായി മില്ലറ്റ് കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റാഗി, തിന (foxtail millet), കുതിരവാലി (barnyard millet), ചോളം (Sorghum), ചാമ (little millet), കമ്പ്/കമ്പം (pearl millet), വരഗ് (kodo millet), പനിവരഗ് (proso) എന്നിവ മില്ലറ്റുകളിലെ വിവിധ തരങ്ങളാണ്. വരണ്ട കാലാവസ്ഥയെ അതിജീവിക്കാൻ കഴിവുള്ള വിളയാണിത്. മില്ലറ്റുപയോഗിച്ച് കഞ്ഞി, ദോശ, ഇടിയപ്പം, പുലാവ്, പായസം, ഉപ്പുമാവ് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കാം.
മില്ലറ്റ് അമിതമാകരുത്, ആരോഗ്യപ്രശ്നങ്ങൾ
തൈറോയ്ഡ്: ചെറുധാന്യങ്ങളായ കമ്പം, പനിവരഗ് എന്നിവയിൽ തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്ന ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലേക്ക് അയഡിന്റെ ആഗിരണം തടസപ്പെടുത്തും. അതുകൊണ്ട് തൈറോയ്ഡ് സംബന്ധമായ അസുഖമുള്ളവർ മിമതായ അളവിൽ മില്ലറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ദഹനപ്രശ്നം: നാരുകൾ കൂടുതലാതിനാൽ മില്ലറ്റ് ദഹനക്ഷമത മന്ദഗതിയിലാക്കും. ധാരാളം വെള്ളം കുടിക്കാതെ മില്ലറ്റുകൾ കഴിക്കുന്നത് ഗ്യാസ്, വയറു വീർക്കൽ, മലബന്ധം എന്നിവക്ക് കാരണമാകും.
WHAT TO READ NEXT

കരളിനും പങ്കുണ്ട്, കണ്ണിന് താഴത്തെ കറുപ്പ് ഒരു സൂചനയാണ്
പോഷകങ്ങൾ ആഗിരണം ചെയ്യും: മില്ലറ്റിലെ ഫൈറ്റിക് ആസിഡ്, ടാന്നിൻസ് എന്നിവ ശരീരത്തിന് ആവശ്യമായ ഇരുമ്പ്, കാൽസ്യം, സിങ്ക് എന്നിവ ആഗിരണം ചെയ്യുന്നത് തടയും. ഭാവിയിൽ ഇത് വിളർച്ചക്കും എല്ലുകളുടെ ബലക്ഷയത്തിനും കാരണമാവും.
വൃക്കയിലെ കല്ല്: ചില മില്ലറ്റുകളിൽ ഓക്സലേറ്റുകൾ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത് വൃക്കയിൽ കല്ലുണ്ടാക്കാൻ സാധ്യതയുള്ളവർക്ക് പ്രശ്നമാണ്.
ഭക്ഷ്യവിഷബാധ: ശരിയായ രീതിയിൽ സംസ്കരിക്കാത്തതോ പഴയതോ ആണെങ്കിൽ അതിൽ കാണപ്പെടുന്ന പൂപ്പൽ മൂലം ഭക്ഷ്യവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പാകം ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും മില്ലറ്റുകൾ കുതിർത്ത് വെക്കണം. ഇത് പോഷക വിരുദ്ധ ഘടകങ്ങളെ നീക്കം ചെയ്യും. ദിവസവും കഴിക്കുന്നതിന് പകരം ഇടവിട്ട ദിവസങ്ങളിൽ കഴിക്കുക. മില്ലറ്റ് കഴിക്കുമ്പോൾ ദഹനം സുഗമമാക്കാൻ ധാരാളം വെള്ളം കുടിക്കുക.
News Now
ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം, അപേക്ഷാ ഫോം ഇതാ...

11 വർഷമായി ഒന്നാം സ്ഥാനം; ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാല ഇതാണ്
മീരാബെൻ എഴുതിയ കവിത ഒപ്പം നീയുള്ളപ്പോൾ

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Summary
Millet Side Effects
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



