
ആലപ്പുഴയിൽ വീണ്ടും മുണ്ടിനീര് ഭീതി, 21 ദിവസത്തെ അവധി; ലക്ഷണങ്ങളും പ്രതിരോധവും
മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് മുണ്ടിനീര്.

ആലപ്പുഴയിൽ മുണ്ടിനീര് വ്യാപിക്കുന്ന പഞ്ചായത്തിലെ തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് ജില്ല കലക്ടർ 21 ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളിൽ ചില കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ച പിന്നാലെ രോഗം കൂടുതല്‍ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇന്‍കുബേഷന്‍ കാലയളവായ 21 ദിവസം സ്‌കൂളിന് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
എന്താണ് മുണ്ടിനീര്?
മുണ്ടിനീര് (മംപ്‌സ്), മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലം ആണ് ഉണ്ടാകുന്നത്. ഉമിനീർ ഗ്രന്ഥികളെയാണ് ഇവ ബാധിക്കുക. രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുതിന് തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതൽ ആറു ദിവസം വരെയുമാണ് സാധാരണയായി രോഗം പകരാനുള്ള സാധ്യതയുള്ളത്. അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുതെങ്കിലും മുതിർവരിലും ഇത് കാണപ്പെടാറുണ്ട്.
ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് നൽകുന്നത് കുറഞ്ഞതും കുട്ടികളിൽ രോഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ നടത്തിയ പഠനത്തിൽ സെറോപോസിറ്റിവിറ്റി ആന്റിബോഡിയുടെ അളവ് ക്രമേണ കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധകുത്തിവെപ്പ് എടുത്തവരിലും സംവേദനക്ഷമത കുറയുന്നുണ്ടെന്നു ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.
മുണ്ടിനീര് ലക്ഷണങ്ങൾ
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുതിനും ചവക്കുതിനും വെള്ളമിറക്കുതിനും പ്രയാസം തോന്നുക. വിശപ്പില്ലായ്മയും ക്ഷീണവുമാണ് മറ്റു ലക്ഷണങ്ങൾ.
മുണ്ടിനീര് എങ്ങനെ പകരുന്നു
വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് പകരുന്നത്. പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നീ അവയവങ്ങളെ രോഗം ബാധിക്കാം. രോഗ ലക്ഷണങ്ങൾ ആദ്യം തന്നെ ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ ചിലപ്പോൾ വന്ധ്യത ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എ അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം.
സ്കൂൾ, കളിസ്ഥലം തുടങ്ങി കുട്ടികൾ കൂട്ടമായി വരുന്നിടങ്ങളിൽ രോഗപ്പകർച്ചയുണ്ടാകും. അസുഖ ബാധിതർ പൂർണമായും വീട്ടിനുള്ളിൽ കഴിയുക എന്നതാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനുള്ള ഏക മാർഗം. രോഗബാധിതർ ഉപയോഗിക്കുന്ന വസ്ത്രങ്ങളും അണുവിമുക്തമാക്കണം. സാധാരണയായി ഒന്ന് മുതൽ രണ്ട് ആഴ്ചകൾ കൊണ്ട് രോഗം ഭേദമാകാറുണ്ട്. ഈ സമയം ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Mumps cases rises Alappuzha, symptoms and prevention
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



