ബയോട്ടിൻ സപ്ലിമെന്റിന് പകരം സൂര്യകാന്തി വിത്തുകൾ; മുടി വളരാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ
സപ്ലിമെന്റുകൾ വാങ്ങി കഴിക്കുന്ന മാർഗം വളരെ എളുപ്പമായി തോന്നാമെങ്കിലും ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളിലൂടെ ഇത് സ്വാഭാവികമായി പരിഹരിക്കാനാകും.

ആരോഗ്യമുള്ള മുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ തുടർച്ചയായ മുടി കൊഴിച്ചിൽ താരൻ പോലുള്ളവ മുടിയുടെ കനം കുറയാനും നിറം മങ്ങാനുമൊക്കെ കാരണമാകും. ഇത് പലപ്പോഴും പോഷകക്കുറവിന്റെ ഭാഗമായിരിക്കാം. സപ്ലിമെന്റുകൾ വാങ്ങി കഴിക്കുന്ന മാർഗം വളരെ എളുപ്പമായി തോന്നാമെങ്കിലും ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളിലൂടെ ഇത് സ്വാഭാവികമായി പരിഹരിക്കാനാകും.
പ്രോട്ടീൻ, ഇരുമ്പ്, അവശ്യ വിറ്റാമിനുകൾ അല്ലെങ്കിൽ ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ പോഷകങ്ങൾ മുടിയുടെ ആരോഗ്യത്തെ ഉള്ളിൽ നിന്ന് പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
WHAT TO READ NEXT

ചെറിയ ഇടം, വലിയ മാറ്റം; ഇൻഡോർ ഗാർഡനിങ്ങിന്റെ ആരോഗ്യഗുണങ്ങൾ അറിയാം
മുടിയുടെ ആരോഗ്യത്തിന് ഡയറ്റിൽ ചേർക്കേണ്ട ചില ഭക്ഷണങ്ങൾ
സൂര്യകാന്തി വിത്തുകൾ
ബയോട്ടിൻ സപ്ലിമെന്റുകൾ കഴിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഡയറ്റിൽ തീർച്ചയായും ഒരു ടേബിൾസ്പൂൾ സൂര്യകാന്തി വിത്തുകൾ ചേർക്കുക. ഇതിൽ വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം, ലിനോലെയിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും മുടിയിഴകളെ ആഴത്തിൽ ഈർപ്പമുള്ളതാക്കാനും സഹായിക്കുന്നു
മുരിങ്ങ
ശരീരത്തിൽ ഇരുമ്പിൻ്റെ കുറവുണ്ടെങ്കിൽ മുടി കൊഴിച്ചിൽ ഉണ്ടാകാം. ഇതിന് ഡയറ്റിൽ മുരിങ്ങ ഇല പൊടിച്ചത് ചേർക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. മുടി സംരക്ഷണത്തിന് മുരിങ്ങാ ഇല ഒരു മികച്ച സൂപ്പർഫുഡാണ്. ഇതിൽ വിറ്റാമിൻ എ, സി, ഇ, സിങ്ക്, ഇരുമ്പ്, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
പനീർ
പ്രോട്ടീൻ പൗഡർ കഴിക്കുന്നതിന് പകരം, 100 ഗ്രാം പനീർ കഴിക്കാം. ഇത് പ്രോട്ടീൻ സമ്പുഷ്ടമാണ്. മാത്രമല്ല, ഇതിൽ അടങ്ങിയ വിറ്റാമിൻ ഇ, സെലിനിയം എന്നിവയും മുടിയുടെ ഫോളിക്കിളുകളെ ശക്തിപ്പെടുത്താനും മുടിക്ക് ദീർഘകാല പോഷണം നൽകാനും സഹായിക്കുന്നു.
നെല്ലിക്ക
വിറ്റാമിൻ സി സപ്ലിമെന്റുകൾ കഴിക്കുന്നതിന് പകരം, നെല്ലിക്ക കഴിക്കുന്നത് ശീലമാക്കാം. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിനും, കട്ടിയുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും, താരൻ തടയുന്നതിനും, അകാല നര കുറയ്ക്കുന്നതിനും സഹായിക്കും.
ഫ്ലാക്സ് വിത്തുകൾ
ഒമേഗ-3 സപ്ലിമെന്റുകൾ കഴിക്കുന്നതിനുപകരം ഒരു ടേബിൾ സ്പൂൺ ഫ്ലാക്സ് വിത്തുകൾ ഭക്ഷണത്തിൽ ചേർക്കാം. വിറ്റാമിൻ ഇ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ ഫ്ലാക്സ് വിത്തുകൾ. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
തൈര്
ബി 12 സപ്ലിമെൻ്റുകൾ കഴിക്കുന്നതിന് പകരം, തൈര് ചേർത്തു നോക്കാം. പ്രോട്ടീൻ, വിറ്റാമിനുകൾ, ലാക്റ്റിക് ആസിഡ് എന്നിവയാൽ സമ്പുഷ്ടമായ തൈര് ആഴത്തിലുള്ള കണ്ടീഷണറായി പ്രവർത്തിക്കുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും സ്കാൽപ്പിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കുന്നു. തൈരിലെ ലാക്റ്റിക് ആസിഡ് മൃതകോശങ്ങളെ പുറംതള്ളുന്നു, ഇത് താരൻ നിയന്ത്രിക്കുന്നതിനുള്ള മികച്ച പരിഹാരമാണ്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Skip Hair Supplements: Nutritionist Shares 6 Foods That Naturally Strengthen Your Hair
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






