സായിപല്ലവിയുടെ ഇഷ്ട സ്നാക്ക്, പ്രോട്ടീന്റെയും നാരുകളുടെ മിക്സ്, പോപ്കോൺ എങ്ങനെ വീട്ടിലുണ്ടാക്കാം

കുടലിന്റെ ആരോഗ്യത്തിന് മികച്ച സ്‌നാക്ക് ആണ് പോപ്കോണ്‍ എന്ന് വിശദീകരിക്കുകയാണ് ഗ്യാസ്‌ട്രോ വിദഗ്ധനാ ഡോ. പാല്‍.

popcorn
popcorn, Sai PallaviPexels, Instagram
Edited by :അഞ്ജു സി വിനോദ്‌
Last Updated :23 നവംബർ 2025, 11:53 am IST

ദിവസത്തില്‍ ഇടയ്ക്കിടെയുള്ള സ്‌നാക്കിങ് എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും ആ ശീലം പൊതുവെ അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സായിപല്ലവി നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട സ്‌നാക്ക് പോപ്കോണ്‍ ആണെന്ന് പറയുന്നുണ്ട്. ഇത് വൈറലായതോടെ പോപ്കോണിനെ കുറച്ചാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച.

കുടലിന്റെ ആരോഗ്യത്തിന് മികച്ച സ്‌നാക്ക് ആണ് പോപ്കോണ്‍ എന്ന് വിശദീകരിക്കുകയാണ് ഗ്യാസ്‌ട്രോ വിദഗ്ധനാ ഡോ. പാല്‍. പോപ്കോൺ കേർണൽ (ഡ്രൈ ചോളം) ചൂടാക്കിയെടുത്താണ് പോപ്കോൺ ഉണ്ടാക്കുന്നത്. ഇത് പ്രോട്ടീന്റെയും നാരുകളുടെയും മികച്ച ഉറവിടമാണെന്ന് ഡോക്ടർ പറയുന്നു. ഇതിന് കുടലിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ കഴിയും. മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. പോപ്കോൺ കഴിക്കുന്നത് ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) ഉള്ളവരിൽ നല്ലതാണ്.

കൂടാതെ നാരുകൾ ഉള്ളതിനാൽ ഇത് കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുന്നു. ഇത് സ്വാഭാവികമായും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. എന്നാൽ കടയിൽ നിന്നോ തിയറ്ററുകളിൽ നിന്നോ വാങ്ങുന്ന പോപ്കോണിൽ പലപ്പോഴും ട്രാൻസ് ഫാറ്റുകളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടാവും. ഇത് കുടലിന്റെ ആരോ​ഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം പറയുന്നു.

പോപ്കോൺ എങ്ങനെ വീട്ടിലുണ്ടാക്കാം

പോപ്കോൺ കേർണൽ (ഡ്രൈ ചോളം) ബട്ടർ/നെയ്യ് ചേർത്ത് നന്നായി ചൂടായ കടായിയിലേക്ക് ഇട്ട് മൂടി വയ്ക്കുക. ഇതു മീഡിയം ഫ്ലെയിമിൽ മൂന്നു നാലു മിനിറ്റ് വയ്ക്കുമ്പോൾ പൊങ്ങി വരും.

News Now

Summary

Popcorn Health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates