സാധാരണ ചെരുവകള്‍ ഉപയോഗിച്ചു വരെ വളരെ സിംപിളായി വീട്ടില്‍ നാച്ചുറല്‍ ഷാംപൂ ഉണ്ടാക്കാം.

image of hibiscus flower
വീട്ടില്‍ തന്നെ ഉണ്ടാക്കാം ചെമ്പരത്തി ഷാംപൂ ( hibiscus flower)Source by : പ്രതീകാത്മക ചിത്രം
Last Updated :6 June 2025, 6:23 pm IST

News Now

ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന സുരക്ഷിതമെന്ന് വാഗ്ദാനം നല്‍കുന്ന കെമിക്കല്‍ ഷാംപൂ നിങ്ങളുടെ മുടി കൂടുതല്‍ പരുക്കനും കനംകുറഞ്ഞതുമാക്കുന്നുണ്ട്. എന്നാല്‍ ഇനി അതു ഉണ്ടാകില്ല. കാരണം സാധാരണ ചെരുവകള്‍ ഉപയോഗിച്ചു വരെ വളരെ സിംപിളായി വീട്ടില്‍ നാച്ചുറല്‍ ഷാംപൂ ഉണ്ടാക്കാം.

ഉലുവ, ചെമ്പരത്തി (hibiscus flower), സോപ്പ് നട്സ്, വിറ്റാമിന്‍ ഇ കാപ്സൂള്‍ ഇത്രയും ഉണ്ടെങ്കില്‍ രണ്ട് ആഴ്ചത്തേക്കുള്ള ഷാംപൂ തെയ്യാറാക്കാം.

ചെമ്പരത്തി ഷാംപൂ ഉണ്ടാക്കുന്ന വിധം

  • തലേന്ന് ഉലുവ കുതിര്‍ത്തു വയ്ക്കുക.

  • പിറ്റേ ദിവസം അതിലേക്ക് ചുവന്ന ചെമ്പരത്തിപ്പൂവിന്റെ ഇതളുകളും സോപ്പ് നട്‌സും ചേര്‍ക്കുക.

  • ശേഷം തിളപ്പിക്കുക. തിളപ്പിച്ച ശേഷം ഈ മിശ്രിതം അരിച്ചെടുക്കാം.

  • അതിലേക്ക് അല്‍പം നാരങ്ങ നീര് ചേര്‍ക്കാം. ഒരു വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ചൊഴിച്ച് ഇളക്കി യോജിപ്പിക്കുക.

  • ഇത് രണ്ട് ആഴ്ച വരെ ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാവുന്നതാണ്.

ഇത് മുടിയിഴകളെ ബലമുള്ളതും തിളക്കമുള്ളതുമാക്കാന്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates