
പച്ചരിക്ക് പകരം ഈ ഒരു 'ഐറ്റം' ചേർക്കാം, ദോശ കൂടുതൽ ഹെൽത്തി ആകും
ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ച് പ്രമേഹ സാധ്യത തടയാനും റാഗി മികച്ച മാർഗമാണ്

ദോശയിൽ ഒരു വെറൈറ്റി പരീക്ഷിച്ചാലോ, അതും കുറച്ച് ഹെൽത്തി ആയി. ദോശയ്ക്കുള്ള ചേരുവയിൽ പച്ചരിക്ക് പകരം റാഗി ഉപയോഗിച്ചാകാം ഫിംഗർ മില്ലറ്റ് എന്നും അറിയപ്പെടുന്ന റാഗിക്ക് നിരവധി പോഷകഗുണങ്ങളുണ്ട്. ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളായ കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് റാഗി.
WHAT TO READ NEXT

ചായ കുടിക്കുന്ന സമയമാണ് പ്രശ്നം? ഒഴിവാക്കേണ്ട 5 സാഹചര്യങ്ങൾ
ഇതിന്റെ ഏറ്റവും വലിയ സവിശേഷത, ഇതൊരു ഡയറ്ററി ഫൈബർ പവർഹൗസ് ആണെന്നുള്ളതാണ്. ഇത് ദഹനം മികച്ചതാക്കും. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ച് പ്രമേഹ സാധ്യത തടയാനും റാഗി മികച്ച മാർഗമാണ്. മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ– ഇവ റാഗിയിലുണ്ട്. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.
WHAT TO READ NEXT
ദിവസവും നടന്നിട്ടും വയറു കുറയുന്നില്ലേ? ഈ 7 കാരണങ്ങൾ ആകും പിന്നിൽ
വിറ്റാമിൻ സി, വിറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്.
റാഗി ദോശ തയ്യാറാക്കാൻ
റാഗി, ഉഴുന്ന്, തൂവരപ്പരിപ്പ്, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു പിടി അവിൽ കുതിർത്തത്.
തയ്യാറാക്കുന്ന വിധം:
റാഗി, ഉഴുന്ന്, തൂവരപ്പരിപ്പ് എന്നിവ ആവശ്യമുള്ള അളവിനെടുത്തു കുതിരാനിടുക.
കുതിർത്ത അവലും ഒരു കഷ്ണം ഇഞ്ചിയും കുതിർന്ന റാഗിയും ഉഴുന്നും പരിപ്പും ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക.
4-5 മണിക്കൂർ പുളിച്ചുപൊങ്ങാനായി മാറ്റി വക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് എണ്ണ / നെയ് പുരട്ടി ചൂടായ ദോശക്കല്ലിൽ ഒഴിച്ച് പരത്തി മൊരിച്ചു എടുക്കുക.
WHAT TO READ NEXT

പഞ്ചസാര ഒഴിവാക്കിയാൽ ചർമം തിളങ്ങും, പിന്നിലെ രഹസ്യമിതാണ്
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Raggi dosa healthy recipe
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


