
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

കഴിഞ്ഞ ദിവസം നടിയും ഹൃത്വിക് റോഷന്റെ കാമുകിയുമായ സബ ആസാദ് തൻ്റെ ആരോഗ്യ അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞതിന് പിന്നാലെ 'സൈക്ലോസ്പോറ കയെറ്റനെൻസിസ്' എന്ന അണുബാധയെ കുറിച്ചുള്ള അന്വേഷണത്തിലാണ് സോഷ്യൽമീഡിയ.
'ഒരു ദിവസം ഞാൻ കഠിനമായ വ്യായാമങ്ങൾ ചെയ്യുകയായിരുന്നു, അടുത്ത ദിവസം ഒരു ടൂത്ത് പിക്ക് പോലും ഉയർത്താൻ ശേഷിയില്ലാത്ത അവസ്ഥയിലായി’- സബ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 14 ദിവസത്തോളമാണ് സബ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. രണ്ടാഴ്ചയ്ക്കുള്ളിൽ തന്റെ ശരീരഭാരത്തിൽ നാല് കിലോ കുറഞ്ഞതായും സബ പറഞ്ഞു
എന്താണ് സൈക്ലോസ്പോറ കയെറ്റനെൻസിസ്?
മലിന ജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ശരീരത്തിലെത്തുന്ന ഒരുതരം പാരസൈറ്റാണ് സൈക്ലോസ്പോറ. ഇത് കുടലിനെ ബാധിക്കുകയും കടുത്ത വയറിളക്കത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഈ അണുബാധ കൂടുതലായി കണ്ടുവരുന്നത്.
WHAT TO READ NEXT

വ്യായാമം നല്ലതു തന്നെ, പക്ഷെ അധികമായാൽ ഹൃദയം 'പണി' മുടക്കും
ലക്ഷണങ്ങൾ
നിർത്താതെയുള്ള വയറിളക്കം
കടുത്ത ക്ഷീണവും തളർച്ചയും
വയറുവേദനയും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും
വിശപ്പില്ലായ്മ, ഭാരം കുറയലും
മനംപുരട്ടലും ചെറിയ പനിയും
WHAT TO READ NEXT

ബിസ്ക്കറ്റും ചായയും.., ആരോഗ്യത്തിന് അത്ര നല്ല കോമ്പിനേഷൻ അല്ല
എന്നാൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുകയും സ്വന്തമായി വെള്ളം കരുതുകയും ചെയ്യുന്ന തനിക്ക് പോലും ഈ അണുബാധ ഉണ്ടായതിൽ താരം അത്ഭുതം പ്രകടിപ്പിച്ചു. പച്ചക്കറികളും ഇലക്കറികളും കഴുകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് സബ നിർദ്ദേശിക്കുന്നു. പച്ചക്കറികൾ കഴുകാൻ താൻ ഇപ്പോൾ ബേക്കിങ് സോഡ ഉപയോഗിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
Summary
Saba Azad Health Condition, What is cyclospora infection and symptom
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



