
30 കഴിഞ്ഞാൽ ചർമത്തിന്റെ സ്വഭാവം മാറാം, ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് ഇങ്ങനെ
30 വയസു കഴിഞ്ഞാല്‍ ചര്‍മസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ട്.

പ്രായം കൂടുന്തോറും ചർമത്തിന്റെ ഘടനയിൽ മാറ്റം വരാം. എണ്ണമയമുള്ള ചര്‍മക്കാര്‍ വരണ്ട ചർമത്തിലേക്കു മാറാം, സാധാരണ ചർമമുള്ളവർ കോംബിനേഷന്‍ സ്കിൻ എന്നിങ്ങനെ മാറാം. ഇതൊക്കെ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. സ്കിന്‍ കെയറില്‍ ശരിയായ രീതിയില്‍ ഇന്‍വെസ്റ്റ് ചെയ്യുകയാണെങ്കില്‍ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 30 വയസു കഴിഞ്ഞാല്‍ ചര്‍മസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ട്.
30 വയസു മുതല്‍ ഉപയോഗിക്കുന്ന ഓരോ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളും റിവ്യൂ ചെയ്യണം. ചര്‍മത്തിന്‍റെ സ്വഭാവം മാറിയിട്ടുണ്ടെങ്കില്‍ അത് അനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കുക.
മോയിസ്ചറൈസേഷന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. വരണ്ട ചര്‍മമുള്ളവര്‍ക്ക് പെട്ടെന്ന് ചുളിവുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രാവിലെയും വൈകിട്ടും മോയിസ്ചറൈസർ പുരട്ടണം.
മുഖം കഴുകാന്‍ സോപ്പിന് പകരം ഫേയ്സ് വാഷ് ഉപയോഗിക്കാം. ശരീരവും മുഖവും തുടയ്ക്കാനും തല തോർത്താനും പ്രത്യേകം ടവ്വൽ ഉപയോഗിക്കുക.
സൂര്യപ്രകാശത്തിലെ അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്നുള്ള ഫ്രീ റാഡിക്കല്‍ ചര്‍മത്തിലെ കൊളാജന്‍ നശിപ്പിക്കും. ഇത് ചര്‍മം പ്രായമാകല്‍ പ്രക്രിയ വേഗത്തിലാക്കും. അതുകൊണ്ട് തന്നെ സണ്‍സ്ക്രീന്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.
30 കഴിഞ്ഞാല്‍ കൂടെയുണ്ടാവേണ്ട മറ്റൊന്നാണ് സീറം. പിഗ്‌മന്റേഷൻ അകറ്റുന്ന വിറ്റാമിൻ സി, ജലാംശം നിലനിർത്തുന്ന ഹയലറോണിക് ആസിഡ്, മൃദുത്വമേകുന്ന നിയാസിനമൈഡ് എന്നിങ്ങനെ വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് തെരഞ്ഞെടുക്കാം.
രാത്രി റെറ്റിനോൾ പുരട്ടുന്നതു ചുളിവുകള്‍ വരാതെ സഹായിക്കും. എന്നാല്‍ മുഖക്കുരു ഉള്ളവര്‍ക്ക് യോജിക്കണമെന്നില്ല.
ലിപ് ബാദം ഉപയോഗിക്കുന്നതിലും വേണം ശ്രദ്ധ. പകൽ എസ്പിഎഫ് അടങ്ങിയ ലിപ് ബാമും രാത്രിയിൽ ഹൈഡ്രേറ്റിങ് ലിപ് ബാമും പുരട്ടാം.
ആഴ്ചയിലൊരിക്കൽ ലിപ് എ ക്സ്ഫോളിയേറ്റിങ് സ്ക്രബും ഹൈഡ്രേറ്റിങ് മാസ്ക്കും ഉപയോഗിക്കാം.
മുഖത്തിനു നൽകുന്ന അതേ പരിഗണന കഴുത്തിനും കൈകാലുകൾക്കും നൽകണം. കുളി കഴിഞ്ഞാല്‍ മോയിസ്ചറൈസർ പുരട്ടണം.
WHAT TO READ NEXT

തണുപ്പു കാലത്ത് കുളിക്കുമ്പോഴും വേണം ശ്രദ്ധ
ഹെയർ കളർ ചെയ്താൽ നര കൂടുമോ എന്ന ടെൻഷൻ വേണ്ട. പിപിഡി, അമോണിയ എന്നിവയടങ്ങാത്ത ഹെയർ കളർ ഉപയോഗിക്കാവുന്നതാണ്.
ഹെയർ കളർ ഉപയോഗിക്കുന്ന ചിലരുടെ മുഖത്ത് പിഗ്‌മന്റേഷൻ വരാം. തല കഴുകുന്ന വെള്ളം ചർമത്തിൽ വീഴാതെ നോക്കണം.
മാസത്തിൽ ഒരിക്കൽ ഹെയർ സ്പായോ പ്രോട്ടീൻ ട്രീറ്റ്മെന്റോ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Skin Care tips to Follow after 30s
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



