
'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം
കുട്ടികൾ വളരുന്നതിനനുസരിച്ച് അവരുടെ ചിന്തയും പഠനവും വിവേചനശേഷിയും മൂർച്ചയുള്ളതാക്കാൻ സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ സഹായിക്കും.

പരീക്ഷാ തലവേദനകളെല്ലാം ഒഴിഞ്ഞ് വേനൽ അവധി ആഘോഷിക്കാനുള്ള തിടുക്കത്തിലാണ് കുട്ടികൾ. അക്കാദമിക് സമ്മർദങ്ങളോ പ്രത്യേകിച്ച് ഷെഡ്യൂളുകളോ ഇല്ലാതെയുള്ള നീണ്ട അവധിക്കാലം. വിദ്യാർഥികളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയാണിത്.
പണ്ടുകാലങ്ങളിൽ സ്കൂൾ അടച്ചു കഴിഞ്ഞാൽ വീടിനടുത്തുള്ള കൂട്ടുകാരുമായോ ബന്ധുവീടുകളിലോ ആയിരിക്കും കുട്ടികൾ സമയം ചിലവഴിക്കുക. അവിടെ അവരുടേതായ ഒരു ലോകം തന്നെ അവർ സൃഷ്ടിച്ചെടുക്കുന്നു. എന്നാൽ ഇന്ന് കാലവും സാഹചര്യങ്ങളും മാറി. ഫ്ലാറ്റുകളിലും വീടുകളിലുമായി ഒതുങ്ങിക്കൂടുന്ന കുട്ടികളിൽ ശാരീരിക-മാനസിക പരിമുറുക്കം ഉണ്ടാക്കുന്നതായിരിക്കും ഒരുപക്ഷെ അവധി. മൊബൈലുകൾക്കുള്ളിലേക്ക് ചുരുങ്ങുന്ന കുട്ടികളെ ഗ്രൗണ്ടിലേക്ക് എത്തിക്കേണ്ടത് പ്രധാനമാണ്.
കുട്ടികൾ ഓടിച്ചാടി കളിക്കട്ടെ
കുട്ടികൾ വളരുന്നതിനനുസരിച്ച് അവരുടെ ചിന്തയും പഠനവും വിവേചനശേഷിയും മൂർച്ചയുള്ളതാക്കാൻ സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ സഹായിക്കും. കൂടാതെ വിഷാദവും ഉത്കണ്ഠയും കുറയ്ക്കാനും നല്ല ഉറക്കം കിട്ടാനും സഹായിക്കും. വ്യായാമത്തിന് കുട്ടികളുടെ ശ്രദ്ധ മെച്ചപ്പെടുത്താനും മാനസികാവസ്ഥയും ഓർമശക്തിയും മികച്ചതാക്കാനും സഹായിക്കും.
അസ്ഥികൾ, പേശികൾ, സന്ധികൾ, ഏകോപനം എന്നിവ ശക്തിപ്പെടുത്തും. കൊച്ചുകുട്ടികൾ വളരുന്നതനുസരിച്ച്, അവർ വ്യത്യസ്തമായ മോട്ടോർ കഴിവുകൾ വികസിപ്പിക്കുകയും അത് അവരെ ചലിക്കാനും കളിക്കാനും സഹായിക്കുന്നു. അവരുടെ ശാരീരികവും മാനസികവുമായ വികാസത്തിന് വളരെ പ്രധാനപ്പെട്ട ഈ കഴിവുകളുടെ കാര്യം വരുമ്പോൾ, അത് പരിശീലനവും ആവർത്തനവുമാണ്.
കുട്ടികൾ കൗമാരക്കാരായി വളരുമ്പോൾ, അതേ നിയമങ്ങൾ ബാധകമാണ്. അവരുടെ ശരീരം ദ്രുതഗതിയിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകുന്നു, ശാരീരിക പ്രവർത്തനങ്ങൾ വരുമ്പോൾ ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ഇത് അവരെ സഹായിക്കും. കായികപരമായ വ്യായാമത്തിലൂടെ കുട്ടികൾ അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിന്നും ഒരുപരിധി വരെ വിട്ടു നിൽക്കുന്നു എന്ന് വേണം പറയാൻ.
WHAT TO READ NEXT

വാഹനത്തിൽ ഒറ്റയ്ക്കിരുത്തി പോകരുത്, വേനൽചൂടിൽ കുട്ടികളെ മറക്കരുത്
കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗം
അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ഏകാന്തതയുടെ ഒരു വലിയ വലയം തന്നെ സൃഷ്ടിക്കുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പ്രിയപ്പെട്ടവരുമായി ശാരീരികോല്ലാസങ്ങളിൽ ഏർപ്പെടുന്നത് ജീവിതത്തിലെ വെല്ലുവിളികളിലൂടെ അവരെ പിന്തുണയ്ക്കുന്ന ശക്തമായ വൈകാരിക ബന്ധങ്ങൾ സൃഷ്ടിക്കാൻ സഹായകരമാകുന്നു.
എല്ലാ വ്യായാമങ്ങളും ഒരുപോലെയല്ല, പക്ഷെ എല്ലാം പ്രയോജനകരമാണ്. ചില കുട്ടികൾക്കു കൂട്ടുകാരോടൊത്തു ഓടി കളിക്കുന്നതാവാം ഇഷ്ടം അല്ലെങ്കിൽ ഒരുമിച്ചു സൈക്കിൾ ചവിട്ടുന്നതോ, ഷട്ടിൽ കളിക്കുന്നതു അതുമല്ലെങ്കിൽ സംഗീതോപകരണങ്ങൾ പഠിക്കുന്നതോ ആവാം. ഇതിനൊക്കെ മാതാപിതാക്കൾ നല്ല രീതിയിൽ പ്രോത്സാഹനം നൽകേണ്ടതാണ്.
News Now
കളമശേരി കൂട്ടബലാത്സംഗം; പ്രതികളായ യുവതിയും യുവാവും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് വയനാട്ടില്‍

പാഴെന്ന് കരുതി കളയുന്ന മത്തങ്ങക്കുരു; ആരോഗ്യത്തിന് ഇത്രയും ഗുണങ്ങളോ?
പ്രാരംഭവില 11.80 ലക്ഷം; ഹോണ്ട എലിവേറ്റ് ഫെയ്സ് ലിഫ്റ്റ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

10.6 ലക്ഷം കോടിയുടെ വമ്പന്‍ ഡീല്‍ ! വാര്‍ണര്‍ ബ്രോസിനെ ഏറ്റെടുത്തത് പാരമൗണ്ട്

Summary
Summer Holyday tips: things that Parents should know
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



