
ഉപ്പോ ഇന്തുപ്പോ? ആരോഗ്യത്തിന് നല്ലത് പിങ്ക് സോൾട്ട്
സാധാരണ ഉപ്പിനെ അപേക്ഷിച്ച് പിങ്ക് സോൾട്ടിൽ ധാതുക്കളായ ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം, പൊട്ടസ്യം ഉൾപ്പെടെ 84 ട്രേസ് മിനറലുകൾ അടങ്ങിയിട്ടുണ്ട്.

ഭക്ഷണത്തിൽ ഉപ്പിന്റെ പ്രധാന്യം പ്രത്യേകം പറയേണ്ടതില്ല. ഉപ്പിന്റെ അളവും കൂടുന്നതും കുറയുന്നതും അനുസരിച്ച് ഭക്ഷണത്തിന്റെ രുചിയിലും സാരമായ മാറ്റമുണ്ടാകും. എന്നാൽ ഉപ്പിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് സുരക്ഷിതമല്ല. ഒരു ദിവസം ഏതാണ്ട് അഞ്ച് ഗ്രാം വരെ ഉപ്പാണ് ആരോഗ്യകരമായ ഒരു വ്യക്തി ഉപയോഗിക്കേണ്ട അളവ്.
എന്നാൽ അളവിലും അമിതമാണ് പലരുടെയും ഉപ്പിന്റെ ഉപയോഗം. സാധാരണ ഉപ്പിന് ബദലായി ഇപ്പോൾ വിപണിയിൽ ട്രെൻഡ് പിടിക്കുന്ന ഒന്നാണ് ഹിമാലയൻ റോക്ക് സോൽട്ട് അഥവാ പിങ്ക് സോൾട്ട് (ഇന്തുപ്പ്).
എന്താണ് പിങ്ക് സോൾട്ട്
സാധാരണ ഉപ്പിനെ അപേക്ഷിച്ച് പിങ്ക് സോൾട്ടിൽ ധാതുക്കളായ ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം, പൊട്ടസ്യം ഉൾപ്പെടെ 84 ട്രേസ് മിനറലുകൾ അടങ്ങിയിട്ടുണ്ട്. അമിതമായി പ്രോസസ് ചെയ്യാത്തതിനാലും ധാതുക്കൾ അടങ്ങിയിട്ടുള്ളതിനാലുമാണ് അവ പിങ്ക് നിറത്തിൽ കാണപ്പെടുന്നത്.
ഇവ ശരീരത്തിലെ ജലാംശം നിലനിർത്താനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദമുള്ളവർക്ക് സാധാരണ ഉപ്പിനെക്കാൾ പിങ്ക് സോൾട്ട് ആണ് നല്ലത്. അസ്ഥികളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും ഇത് ഗുണം ചെയ്യും. രാജസ്ഥാൻ, പഞ്ചാബ് പ്രവിശ്യകളിൽ ആണ് പിങ്ക് സോൾട്ട് കൂടുതലായി കണ്ടു വരുന്നത്.
എന്നാൽ തൈറോയ്ഡ് പ്രവർത്തനത്തിന് അത്യാവശ്യമായ അയോഡിൻ സാധാരണ ഉപ്പിലാണ് അടങ്ങിയിട്ടുള്ളത്. അയോഡിന്റെ കുറവ് ഇന്ന് വലിയൊരു ആരോഗ്യ പ്രശ്നമായി ഉയർന്നു വരുന്നുണ്ട്. ടേബിൾ സാൾട്ടിൻ ഏകീകൃത ഘടനയും രുചിയും ഉണ്ട്.
അതുകൊണ്ടാണ് ഇത് ബേക്കിങ്ങിനും പാചകത്തിനും ഉപയോഗിക്കുന്നത്. അതേസമയം പിങ്ക് സോൾട്ടിൽ ആന്റി കേക്കിങ് ഏജൻസികളോ അയോഡിനോ അടങ്ങിയിട്ടില്ല. മാത്രമല്ല, ഇന്തുപ്പിനെ അപേക്ഷിച്ച് സാധാരണ ഉപ്പിന് വില കുറവാണ്.
WHAT TO READ NEXT

തലേന്ന് ഉറങ്ങാത്തതിന്റെ ക്ഷീണം, മറികടക്കാൻ ചില ടിപ്സ് ഇതാ
പിങ്ക് ഉപ്പിലും സാധാരണ ഉപ്പിലും സോഡിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അമിതമായി ഇവ രണ്ടും ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. രക്താതിമർദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ സാധ്യത കുറക്കുന്നതിന് ദിവസേനയുള്ള സോഡിയം ഉപഭോഗം 2,300 മില്ലിഗ്രാമിൽ താഴെയായി പരിമിതപ്പെടുത്താൻ ലോകാരോഗ്യ സംഘടന നിർദേശിക്കുന്നുണ്ട്.
News Now
സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ ഉറക്കം വരുമോ? ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
Summary
Table Salt Vs Pink Salt: Which is more healthy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



