
കെസിഎ പിങ്ക് വനിതാ ടി20 ചാംപ്യൻഷിപ്പ്: റൂബീസിനും പേൾസിനും വിജയം
തുടർച്ചയായ മൂന്നാം ജയവുമായി റൂബീസ്

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ടി20 ചലഞ്ചേഴ്സ് ചാംപ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം വിജയവുമായി റൂബീസ്. സഫയറിനെ അഞ്ച് റൺസിനാണ് റൂബീസ് കീഴടക്കിയത്. മറ്റൊരു മത്സരത്തിൽ പേൾസ്, ആംബറിനെ ഏഴ് റൺസിന് തോൽപ്പിച്ചു.
ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തു. 34 റൺസെടുത്ത ക്യാപ്റ്റൻ എ. അക്ഷയയും 39 റൺസെടുത്ത അഷിമ ആന്റണിയുമാണ് പേൾസ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. ആംബറിന് വേണ്ടി അഭിരാമി പി ബിനു രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആംബറിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രമാണ് നേടാനായത്. എൻഎസ് ആര്യനന്ദ (25), പി സൗരഭ്യ (26), അനന്യ കെ പ്രദീപ് (25) എന്നിവർ മാത്രമാണ് ആംബറിനു വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പേൾസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും തിളങ്ങിയ അഷിമ ആന്റണിയാണ് പ്ലെയർ ഓഫ് ദി മാച്ച്.
WHAT TO READ NEXT

'ക്യാപ്റ്റൻ സഞ്ജു സാംസൺ! ഇതിലും മികച്ച ഓപ്ഷൻ ഇല്ല'
സഫയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത റൂബീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തു. ഓപ്പണറായി ഇറങ്ങി 47 പന്തുകളിൽ നിന്ന് 61 റൺസുമായി പുറത്താകാതെ നിന്ന ദിയ ഗിരീഷിന്റെ ഇന്നിങ്സാണ് റൂബീസിന് കരുത്തുപകർന്നത്. അമീറ ബീഗം 27 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സഫയറിന്റെ ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 116ൽ അവസാനിച്ചു. 29 റൺസുമായി പുറത്താകാതെ നിന്ന ജയലക്ഷ്മി ദേവാണ് സഫയറിന്റെ ടോപ് സ്കോറർ. മാളവിക സാബു 24ഉം അൻസു സുനിൽ 22ഉം റൺസെടുത്തു. റൂബീസിനു വേണ്ടി ആശ ശോഭന രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ദിയ ഗിരീഷാണ് പ്ലെയർ ഓഫ് ദി മാച്ച്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
KCA Pink Women's T20 Championship: Wins for Rubies and Pearls
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




