
നല്ല ഫ്രഷ് വെണ്ടയ്ക്ക തിരഞ്ഞെടുക്കാൻ എളുപ്പവഴി
അധികം മൂക്കാത്ത വെണ്ടക്കയാണ് പാകം ചെയ്യാൻ നല്ലത്.

തോരൻ, മെഴുക്കുപുരട്ടി, ഫ്രൈ, തീയൽ... അങ്ങനെ ഏത് രൂപത്തിൽ പാകപ്പെടുത്തിയെടുക്കാനും വെണ്ടയ്ക്ക സൂപ്പറാണ്. എന്നാൽ ആശിച്ചുമോഹിച്ചു വാങ്ങിയ വെണ്ടയ്ക്ക മൂത്തുപോയതാണെങ്കിൽ കറി പാളും. അവയ്ക്ക് നാരുകൾ കൂടുതലും കട്ടിയുള്ളതുമായിരിക്കും. രുചിയിലും ഘടനയിലും വ്യത്യാസം ഉണ്ടാകാം. അധികം മൂക്കാത്ത വെണ്ടക്കയാണ് പാകം ചെയ്യാൻ നല്ലത്.
വെണ്ടയ്ക്ക വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
വലിയ വെണ്ടയ്ക്ക കാണുമ്പോൾ നല്ലതാണെന്ന് തോന്നിയാലും വലുപ്പം കൂടിയവയിൽ വിത്തുകൾ വലുതായിരിക്കാനും ഉള്ളിൽ നാരുകൾ കൂടുതലായിരിക്കാനും സാധ്യതയുണ്ട്. ചെറുതോ ഇടത്തരം വലുപ്പത്തിലുള്ളതോ ആയ വെണ്ടയ്ക്ക സാധാരണ കൂടുതൽ സോഫ്റ്റ് ആയിരിക്കും. പ്രത്യേകിച്ച് തോരൻ, മെഴുക്കുപുരട്ടി തുടങ്ങിയ വിഭവങ്ങൾക്ക് ഇവയാണ് നല്ലത്.
ഫ്രഷ് വെണ്ടയ്ക്ക സാധാരണയായി തിളക്കമുള്ള പച്ച നിറം ആയിരിക്കും. നിറം മങ്ങിയതോ മഞ്ഞനിറം കലർന്നതോ ആയ വെണ്ടയ്ക്ക പഴകിയതിന്റെ സൂചനയായിരിക്കാം. വെണ്ടയ്ക്കയുടെ പുറത്ത് കറുത്ത പാടുകൾ, തവിട്ടുനിറത്തിലുള്ള പാടുകൾ, അസാധാരണമായ നിറവ്യത്യാസങ്ങൾ എന്നിവ കണ്ടാൽ ഒഴിവാക്കുന്നതാണ് നല്ലത്.
വെണ്ടയ്ക്കയുടെ തണ്ട് ഭാഗം ഫ്രഷ്നസ് മനസ്സിലാക്കാൻ സഹായിക്കും. തണ്ട് ഭാഗം പച്ചയും ഫ്രഷുമായും കാണുന്നുവെങ്കിൽ അത് അടുത്തിടെ പറിച്ചെടുത്തതായിരിക്കാനുള്ള സാധ്യത കൂടുതലാണ്. തണ്ട് ഉണങ്ങിയതോ കറുത്തതോ വളരെ തവിട്ടുനിറത്തിലായതോ ആണെങ്കിൽ വെണ്ടയ്ക്ക പഴകിയതാകാം.
നല്ല വെണ്ടയ്ക്കയ്ക്ക് ചെറിയ ഉറപ്പുണ്ടാകും. കൈയിൽ എടുത്തപ്പോൾ വളരെ മൃദുവായി കുഴിയുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക. അതേസമയം, കല്ലുപോലെ കട്ടിയുള്ള വെണ്ടയ്ക്കയും വേണ്ട. ഇടത്തരം ഉറപ്പുള്ളതും കൈയിൽ എടുത്തപ്പോൾ ഫ്രഷ് ആയി തോന്നുന്നതുമായ വെണ്ടയ്ക്ക തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
വെണ്ടയ്ക്കയുടെ അറ്റം വളരെ പതുക്കെ വളയ്ക്കുമ്പോൾ അത് സ്വാഭാവികമായി പൊട്ടുന്നുണ്ടെങ്കിൽ സാധാരണയായി അത് ഫ്രഷ് ആയിരിക്കാം. വളരെ എളുപ്പത്തിൽ വളഞ്ഞ് മൃദുവായി പോകുന്നുണ്ടെങ്കിൽ പഴകിയതാകാൻ സാധ്യതയുണ്ട്.
നല്ല വെണ്ടയ്ക്ക വാങ്ങിയാലും ശരിയായി സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് വാടാനും കേടാകാനും സാധ്യതയുണ്ട്
വെണ്ടയ്ക്ക കഴുകിയ ശേഷം നന്നായി ഉണക്കി സൂക്ഷിക്കുന്നതാണ് നല്ലത്. അധിക ഈർപ്പം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ വായു സഞ്ചാരം ലഭിക്കുന്ന രീതിയിൽ പേപ്പർ ടവലിനൊപ്പം ഒരു പച്ചക്കറി ബാഗിലോ കണ്ടെയ്‌നറിലോ സൂക്ഷിക്കാം. പാചകം ചെയ്യുന്നതിന് തൊട്ടുമുമ്പ് കഴുകുന്നത് വെണ്ടയ്ക്കയിൽ അധിക ഈർപ്പം കൂടുന്നത് ഒഴിവാക്കാൻ സഹായിക്കും.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Tips to select fresh ladies finger, how to store
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







