ഡയറ്റിൽ ഇഞ്ചി ചായ ഉൾപ്പെടുത്തുന്നത് ബാക്ടീരിയ ബാധ കുറയ്ക്കാൻ സഹായിക്കും.

Tongue health issues
Tongue health issuesSource by : Pexels
Last Updated :18 January 2026, 3:28 pm IST

News Now

എന്തെങ്കിലും അസുഖവുമായി ഡോക്ടറുടെ അടുത്തെത്തിയാൽ അദ്ദേഹം ആദ്യം പരിശോധിക്കുക നാവായിരിക്കും. ഇത് വെറുതെയല്ല, നാഡി പരിശോധന പോലെ പ്രധാനമാണ് നാവ് പരിശോധനയും. പോഷകക്കുറവു മുതൽ രക്തയോട്ട കുറയുന്നതു വരെ നാവിൽ പ്രതിഫലിക്കും.

വെളുത്ത കോട്ടിങ്

നാവിന് പുറമെ വെളുത്ത നിറത്തിൽ കോട്ടിങ് പ്രത്യക്ഷപ്പെടാറുണ്ടോ ഇത് ബാക്ടീരിയ വളർച്ചയുടെ ലക്ഷണമാണ്. നിർജ്ജലീകരണം, ശുചിത്വമില്ലായ്മ, വായിലൂടെ ശ്വസിക്കുന്നത് ഇവയെല്ലാം നാവിൽ ഇത്തരത്തിലൊരു കോട്ടിങ് ഉണ്ടാകാൻ കാരണമാകാം. ഡയറ്റിൽ ഇഞ്ചി ചായ ഉൾപ്പെടുത്തുന്നത് ബാക്ടീരിയ ബാധ കുറയ്ക്കാൻ സഹായിക്കും. ഇഞ്ചി ഉമിനീർ ഉൽപാനത്തെ ഉത്തേജിപ്പിക്കുകയും നാവിൽ നിന്ന് വായിൽ നിന്ന് ദോഷകരമായ ബാക്ടീരിയകളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

ചെറിയ കുമിഴകൾ

നാവിൽ ഇടയ്ക്ക് ചുവന്ന ചെറിയ കുമിളകൾ അല്ലെങ്കിൽ കുത്തുകൾ വരുന്നത് ശരീരത്തിനുള്ളിലെ അമിതമായ ചൂടിനെയാകാം സൂചിപ്പിക്കുന്നത്. വളരെ ചൂടുള്ള ഭക്ഷണം കഴിക്കുമ്പോഴും നാവിൽ ഇത്തരത്തിൽ ചുവന്ന കുത്തുകൾ ഉണ്ടാകാം.

നീലകലർന്ന പർപ്പിൾ നിറം

ശരീരത്തിലെ രക്തയോട്ടം കുറയുന്നതിന്റെ സൂചനയായി നാവിന് നീലകലർന്ന പർപ്പിൾ നിറം ഉണ്ടാകാം. കൂടാതെ വായുടെ ശുചിത്വമില്ലായ്മ, വിറ്റാമിൻ ബി2ന്റെ കുറവും ഇതിന് കാരണമാകാം.

മിനുസമുള്ള നാവ്

പാപ്പില്ലെകളാണ് നാവിനെ പരുക്കനാക്കുന്നത്. ഇത് നശിക്കുന്നതുകൊണ്ട് നാവ് മിനുസമുള്ളതാകുന്നത്. ചില അവശ്യ പോഷകങ്ങളുടെ കുറവും പുവലിയുമാണ് നാവിലെ പാപ്പില്ലെകൾ നശിക്കാൻ കാണമാകുന്നത്.

Summary

Tongue indicates health problems

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates