
രണ്ടേ രണ്ട് ചേരുവകൾ, വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കും, റെസിപ്പി
വൈറ്റ് റൈസിമൊപ്പം പയറും ക്വിനോവയും ചേർത്ത് വേവിക്കുന്നത് അതിന്റെ പോഷകമൂല്യം വർധിപ്പിക്കാൻ സഹായിക്കും.

ചോറെന്നാൽ മലയാളികൾക്ക് വെറുമൊരു ഭക്ഷണമല്ല, അത് ജീവിതശൈലിയുടെ ഒരു ഭാഗം കൂടിയാണ്. ദിവസത്തിൽ കുറഞ്ഞത് ഒരു നേരമെങ്കിലും ചോറ് കഴിക്കണമെന്നത് നിർബന്ധമാണ്. എന്നാൽ ആരോഗ്യ അവബോധം വർധിച്ചതോടെ വൈറ്റ് റൈസിനെ തള്ളി ബൗൺ റൈസിന് 'ആരോഗ്യകര'മെന്ന ടാഗ് നൽകി.
വൈറ്റ് റൈസിനെ അപേക്ഷിച്ച് ബൗൺ റൈസ് കൂടുതൽ പോഷകഗുണമുള്ളതാണ്. എന്നാൽ പോഷകമൂല്യം കുറവാണെന്ന് കരുതി അവയെ പൂർണമായും തള്ളേണ്ടതില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് പോഷകാഹാര വിദഗ്ധയായ കൈലി സഖൈദ ടിക്ടോക്കിൽ അവതരിപ്പിക്കുന്ന റിയലിസ്റ്റിക് ന്യൂട്രിഷന്‍ ടിപ്‌സ് എന്ന സീരിസിലൂടെ.
കാര്‍ബോഹൈഡ്രേറ്റ്സും ഊർജ്ജവും പെട്ടെന്ന് കിട്ടാനുള്ള ഒരു മികച്ച ഉറവിടമാണ് വൈറ്റ് റൈസ്. മാത്രമല്ല, പെട്ടെന്ന് ദഹിക്കുകയും ചെയ്യും. വൈറ്റ് റൈസിന്റെ പോഷക മൂല്യം ഒന്ന് അപ്ഗ്രേഡ് ചെയ്യാനുള്ള പൊടിക്കൈയ്യും കൈലി സീരിസിൽ പറയുന്നു.
നന്നായി കഴുകിയ ഒരു കപ്പ് വൈറ്റ് റൈസും കുതിർത്തു വെച്ചിരുന്ന അരക്കപ്പ് പയറ് അല്ലെങ്കിൽ പരിപ്പ്, അരക്കപ്പ് ക്വിനോവ എന്നിവ ചേർത്ത് ഒന്നിച്ചു വേവിക്കാം. വേവിക്കാൻ സൗ ഉപയോഗിക്കുന്നതിനെക്കാൾ റൈസ് കുക്കർ എടുക്കുന്നതാണ് നല്ലതെന്നും കൈലി പറയുന്നു. ഇത്തരത്തിൽ അപ്ഗ്രേഡ് ചെയ്ത വൈറ്റ് റൈസ് വിഭവത്തിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്.
WHAT TO READ NEXT

അരിയിലുമുണ്ട് ആയിരം വെറൈറ്റി, പോഷകമൂല്യത്തില്‍ കേമന്‍ ബ്ലാക്ക് റൈസ്
വൈറ്റ് റൈസ് ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. പോഷകമൂല്യം കുറവാണെന്ന് കരുതി അവയെ പൂർണമായും തള്ളിക്കളയാതെ, പയറ്, ക്വിനോവ തുടങ്ങിയ ചെറിയ ചേരുവകൾ ഭക്ഷണത്തെ കൂടുതൽ തൃപ്തികരവും പോഷകസമൃദ്ധവുമാക്കുമെന്നും കൈലി പറയുന്നു.
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Summary
Adding lentils and quinoa to white rice boosts protein and fiber in a simple rice cooker recipe.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


2.24 ലക്ഷം രൂപ വില; റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിഗ്നേച്ചര്‍ വൈറ്റ് എഡിഷന് വിപണിയില്‍

'വ്യാജ വാര്‍ത്ത നല്കുന്നു'; സിഎന്‍എന്‍ അടക്കം മൂന്ന് മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്തി ട്രംപ്

