
മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങൾ, ക്ലിയർ സ്കിൻ കിട്ടാൻ ഇവയെ അകറ്റിനിർത്താം
മുഖക്കുരുവിന്റെ പ്രധാന കാരണങ്ങളിലൊന്ന് വീക്കമാണ്.

മുഖക്കുരുവോ പാടുകളോ ഇല്ലാത്ത ഒരു 'ക്ലിയർ സ്കിൻ' ആണ് എല്ലാവരുടെയും ആഗ്രഹം. കൊറിയൻ സ്കിൻ പ്രൊഡക്സ് നമ്മുടെ ചെറുപ്പക്കാരുടെ മനമിളക്കാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. കൃത്യമായി സ്കിൻ കെയർ പാലിച്ചാലും ചിലരിൽ മുഖക്കുരു സ്ഥിരമായിരിക്കും. ചർമസംരക്ഷണ ഉൽപ്പന്നങ്ങൾ മാറ്റി പരീക്ഷിച്ചാലും ഇതുതന്നെ ഫലം!
ഇത്തരം ഉൽപ്പന്നങ്ങൾ ചർമത്തിന് പുറമെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ്, നിങ്ങളുടെ മുഖക്കുരുവിനുള്ള കാരണം ഒരുപക്ഷെ അകമെയാണെങ്കിലോ? നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലാണ് അതിനുള്ള കാരണം ഒളിഞ്ഞിരിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
മുഖക്കുരു ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ
നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഇൻസുലിൻ സ്പൈക്ക്, ഹോർമോൺ അസന്തുലിതാവസ്ഥ. വീക്കം എന്നിവ ഉണ്ടാക്കാം. ഇവയെല്ലാം മുഖക്കുരു ഉണ്ടാവാനുള്ള പ്രധാന ഘടകങ്ങളാണ്.
പഞ്ചസാര (വൈറ്റ് ഷുഗർ), ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, വൈറ്റ് ബ്രെഡ്, ബിസ്ക്കറ്റ്, ഇൻസ്റ്റന്റ് ന്യൂഡിൽസ് തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയെ കുത്തനെ ഉയർത്തും.
അവ ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളാണ്. ഇത് ഇൻസുലിൻ വേഗത്തിൽ വർധിക്കുന്നതിന് കാരണമാകുന്നു.
ഇൻസുലിൻ കൂടുമ്പോൾ ആൻഡ്രോജൻ ഉൽപാദനം വർധിക്കുന്നു. ഇത് എണ്ണ ഗ്രസ്ഥികളെ അമിതമായി സജീവമാക്കുകയും ചെയ്യുന്നു.
ചർമത്തിൽ എണ്ണമയം കൂടുന്നത് ചർമത്തിൽ സുഷിരങ്ങൾ അടയാനും ബാക്ടീരിയകൾ പെരുകാനും മുഖക്കുരു ഉണ്ടാകാനും കാരണമാകുന്നു.
പാൽ ഉൽപ്പന്നങ്ങൾ
സാധാരണ പാലിനെക്കാൾ കൊഴുപ്പ് നീക്കം ചെയ്ത സ്കിംഡ് മിൽക് കുടിക്കുന്നത് മുഖക്കുരുവിനെ ട്രിഗർ ചെയ്യാം.
ഇതിൽ ഹോർമോണുകളെ തടസ്സപ്പെടുത്തുന്ന വേ പ്രോട്ടീനും വളർച്ച ഹോർമോണുകളും അടങ്ങിയിട്ടുണ്ട്.
ആറ് ആഴ്ച വരെ സ്കിംഡ് മിൽക് ഒഴിവാക്കുന്നത് ചർമത്തിൽ പ്രത്യക്ഷമായ മാറ്റം ഉണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഡയറ്റിൽ ചേർക്കേണ്ട ഭക്ഷണങ്ങൾ
മുഖക്കുരുവിന്റെ പ്രധാന കാരണങ്ങളിലൊന്ന് വീക്കമാണ്. ചർമത്തിന് ഉള്ളിലെ വീക്കം കുറയ്ക്കാനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കാം.
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ: വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, മത്സ്യം എന്നിവ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ: മത്തങ്ങ വിത്തുകളും പയർവർഗ്ഗങ്ങളും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നേരിട്ട് ഇല്ലാതാക്കുന്നു.
WHAT TO READ NEXT

വയറുനിറച്ച് ഭക്ഷണം കഴിച്ച ശേഷവും ഇടയ്ക്കിടെ വിശക്കാറുണ്ടോ?
ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ: ചീര, കാരറ്റ്, തക്കാളി
പാനീയം: ഗ്രീൻ ടീ സ്വാഭാവികമായും ചർമ്മത്തിലെ എണ്ണ (സെബം) ഉൽപാദനം കുറയ്ക്കുന്നു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Clear Skin Tips: What foods cause acne?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



