എസ്പിഎഫ് മാത്രം നോക്കി സൺസ്ക്രീൻ വാങ്ങരുത്, ലേബലിൽ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ
ഉയർന്ന SPF ഉള്ള ഒരു സൺസ്ക്രീനുകൾക്ക് UVA protection താരതമ്യേന കുറവായിരിക്കാനും സാധ്യതയുണ്ട്.

ഇപ്പോഴത്തെ കാലാവസ്ഥയിൽ ചർമത്തിൽ സൺസ്ക്രീൻ പുരട്ടാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ സൺസ്ക്രീൻ വാങ്ങുമ്പോൾ പലരും ആദ്യം നോക്കുന്നത് എസ്പിഎഫ് നമ്പർ മാത്രം ആയിരിക്കും. SPF 30, SPF 50, SPF 60 എന്നിങ്ങനെ ഉയർന്ന നമ്പർ കാണുമ്പോൾ അത് മികച്ച സൺസ്ക്രീൻ ആണെന്ന് കരുതി അത് വാങ്ങും.
WHAT TO READ NEXT

പാലക് മാത്രമല്ല, ഇരുമ്പ് അടങ്ങിയ 5 ഇലക്കറികൾ
എസ്പിഎഫ് ഒരു പ്രധാന ഘടകമാണെങ്കിലും സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ യുവിഎ സംരക്ഷണം, ബ്രോഡ്-സ്പെക്ട്രം പ്രൊട്ടക്ഷൻ, വാട്ടർ റെസിസ്റ്റൻസ്, ചർമത്തിന്റെ സ്വഭാവത്തിന് അനുയോജ്യമായ ഫോർമുലേഷൻ, ചേരുവകൾ, കാലാവധി തുടങ്ങിയ കാര്യങ്ങളും ലേബലിൽ പരിശോധിക്കണം. എസ്പിഎഫ് പ്രധാനമായും UVB കിരണങ്ങളിൽ നിന്ന് ലഭിക്കുന്ന സംരക്ഷണമാണ് സൂചിപ്പിക്കുന്നത്. ഉയർന്ന SPF ഉള്ള ഒരു സൺസ്ക്രീനുകൾക്ക് UVA protection താരതമ്യേന കുറവായിരിക്കാനും സാധ്യതയുണ്ട്.
Broad Spectrum എന്ന് എഴുതിയിട്ടുണ്ടോ?
സൺസ്ക്രീൻ ലേബലിൽ Broad Spectrum എന്ന് നോക്കുക. ഇത് പ്രധാനപ്പെട്ട കാര്യമാണ്. സൂര്യപ്രകാശത്തിലെ യുവി കിരണങ്ങളിൽ UVA, UVB എന്നീ രണ്ട് തരത്തിലുള്ള കിരണങ്ങൾ ചർമത്തെ ബാധിക്കുന്നു. UVB പ്രധാനമായും സൺബേൺ ആയി ബന്ധപ്പെട്ടതാണ്. UVA ചർമത്തിന്റെ പ്രിമച്വുർ ഏജിങ്, പിഗ്മെൻ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. Broad-spectrum സൺസ്ക്രീൻ UVA, UVB എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് എസ്പിഎഫ് നമ്പറിനൊപ്പം Broad Spectrum അല്ലെങ്കിൽ UVA/UVB protection എന്നതും പരിശോധിക്കാം.
PA+++ അല്ലെങ്കിൽ PA++++ ഉണ്ടോ?
ഇന്ത്യയിൽ ലഭിക്കുന്ന പല sunscreen-കളിലും PA+, PA++, PA+++, PA++++ എന്ന രീതിയിലുള്ള UVA protection rating കാണാം. ബിഐഎസിന്റെ സൺസ്ക്രീൻ ലേബലിങ് ഡ്രാഫ്റ്റ് സ്റ്റാന്റേർഡ് പ്രകാരം PA+ മുതൽ PA++++ വരെ UVA Protection Factor-ന്റെ വ്യത്യസ്ത ശ്രേണികളെയാണ് സൂചിപ്പിക്കുന്നത്. PA++++ ഏറ്റവും ഉയർന്ന ശ്രേണിയെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് പ്രത്യേകിച്ച് പിഗ്നെൻ്റഷൻ, ടാനിങ്, ഡാർക്ക് സ്പോർട്ട് തുടങ്ങിയവയെ കുറിച്ചും ആശങ്കയുള്ളവർ സൺസ്ക്രീൻ ലേബലിലെ UVA protection വിവരവും പരിശോധിക്കുന്നത് നല്ലതാണ്.
Water Resistant ആണോ?
നിങ്ങൾ കൂടുതൽ സമയം പുറത്തായിരിക്കുകയോ, വ്യായാമം ചെയ്യുകയോ, അമിതമായി വിയർക്കുകയോ ചെയ്യുന്ന ആളാണെങ്കിൽ ലേബലിൽ Water Resistant എന്ന് ഉണ്ടോ എന്ന് പരിശോധിക്കണം. എന്നാൽ water resistant എന്നാൽ പൂർണമായും വെള്ളത്തിൽ നിലനിൽക്കുമെന്നല്ല. നീന്തിയതിന് ശേഷമോ towel ഉപയോഗിച്ചതിന് ശേഷമോ sunscreen വീണ്ടും പുരട്ടേണ്ടിവരും. ഒരു സൺസ്ക്രീനുകളും പൂർണമായും വാട്ടർപ്രൂഫ് അല്ല.
ചർമത്തിന്റെ തരം കൂടി നോക്കണം
SPF, UVA protection എന്നിവയ്ക്കൊപ്പം സൺസ്ക്രീൻ നിങ്ങളുടെ ചർമത്തിന് അനുയോജ്യമാണോ എന്നും നോക്കണം. എണ്ണമയം ഉള്ളതോ അല്ലെങ്കിൽ മുഖക്കുരു സാധ്യതയുള്ള ചർമമോ ആണെങ്കിൽ ലേബലിൽ non-comedogenic പോലുള്ള വിവരങ്ങൾ നോക്കാം. ഡ്രൈ സ്കിൻ ആണെങ്കിൽ hydrating formulation കൂടുതൽ സൗകര്യപ്രദമായിരിക്കും.
ചേരുവ പരിശോധിക്കുക
സൺസ്ക്രീനിൽ UV പ്രൊട്ടക്ഷൻ നൽകുന്ന സജീവ ചേരുവകൾ വ്യത്യസ്തമായിരിക്കും. Zinc oxide, titanium dioxide എന്നിവ മിനറൽ സൺസ്ക്രീനിൽ സാധാരണയായി കാണുന്ന ഘടകങ്ങളാണ്. മറ്റുചിലതിൽ കെമിക്കൽ യുവി ഫിൽറ്റേഴ്സ് ഉപയോഗിക്കാറുണ്ട്. ചിലത് മിനറൽ, കെമിക്കൽ ഫിറ്റേഴ്സ് ചേർന്ന ഹൈബ്രിഡ് സൺസ്ക്രീൻ ആയിരിക്കും. കെമിക്കൽ ആണോ മിനറൽ ആണോ എന്നത് മാത്രം നോക്കി സൺസ്ക്രീൻ നല്ലതോ മോശമോ എന്ന് തീരുമാനിക്കാനാകില്ല. പ്രധാനമായും broad-spectrum protection, ആവശ്യമായ എസ്പിഎഫ്, water resistance, ചർമത്തിന് അനുയോജ്യത എന്നിവ പരിഗണിക്കുകയാണ് പ്രധാനം.
കാലാവധി കഴിഞ്ഞോ എന്ന് പരിശോധിക്കണം
സൺസ്ക്രീൻ വാങ്ങുമ്പോൾ നിർമ്മാണ തിയതി, കാലാവധി തീയതി എന്നിവയും പരിശോധിക്കണം. കാലാവധി കഴിഞ്ഞ ഉൽപ്പന്നം വാങ്ങുന്നത് ഒഴിവാക്കുക.
എങ്ങനെ ഉപയോഗിക്കണമെന്ന് കൃത്യമായി ലേബൽ പരിശോധിക്കാം
നല്ല സൺസ്ക്രീൻ വാങ്ങിയാൽ മാത്രം പോരാ. ശരിയായ രീതിയിൽ ഉപയോഗിക്കാനും പഠിക്കണം. പുറത്തേക്ക് പോകുന്നതിന് മുമ്പ് സൺസ്ക്രീൻ പുരട്ടുകയും പുറത്തു തുടരുന്ന സാഹചര്യത്തിൽ സാധാരണയായി ഏകദേശം രണ്ട് മണിക്കൂറിന് ഒരിക്കൽ വീണ്ടും പുരട്ടുകയും വേണം.
കൂടാതെ സൺസ്ക്രീൻ ചർമത്തിൽ ദിവസവും ഉപയോഗിക്കാൻ കഴിയുന്നതാണോ എന്ന് പരിശോധിക്കണം. എണ്ണമയമുള്ള ചർമത്തിന് ജെൽ അടിസ്ഥാനത്തിലുള്ള സൺസ്ക്രീൻ ആണ് നല്ലത്. ഡ്രൈ സ്കിൻ ആണെങ്കിൽ ലോഷൻ ഫോർമുലേഷൻ ആണ് നല്ലത്. എന്നാൽ സൺസ്ക്രീൻ മാത്രം ഉപയോഗിച്ചതു കൊണ്ട് മാത്രം മുഴുവൻ സംരക്ഷണം ആയെന്ന് കരുതരുത്. സൂര്യപ്രകാശം നേരിട്ട് കൊള്ളതിരിക്കാൻ തണൽ കണ്ടെത്തുകയും അനുയോജ്യമായ വസ്ത്രം, തൊപ്പി, യുവി പ്രൊട്ടക്ഷൻ സൺഗ്ലാസുകളും ഉപയോഗിക്കുക.
WHAT TO READ NEXT

'അധികമായാൽ നെയ്യും വിഷം!' ഹൃദയാരോഗ്യത്തിന് എത്ര വരെ സുരക്ഷിതം
WHAT TO READ NEXT

മലബന്ധം കുറയ്ക്കാൻ സഹായിക്കും, കുടലിന്റെ ആരോഗ്യത്തിന് 5 പഴങ്ങൾ
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
SPF Is Not Enough: 8 Things to Look for on a Sunscreen Label
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




