
ഷാംപൂ മാറ്റിയിട്ടു കാര്യമില്ല, മുടി കൊഴിച്ചിലിന് കാരണം സിങ്ക് ആയിരിക്കാം
ഭക്ഷണത്തിലൂടെ മാത്രമാണ് സിങ്ക് ശരീരത്തിന് ലഭിക്കുക.

മുടി കൊഴിച്ചിലിനൊപ്പം അമിതമായ തളർച്ചയും അനുഭവപ്പെടാറുണ്ടോ? ശരീരത്തിൽ സിങ്കിന്റെ അളവിൽ കുറവുണ്ടായാൽ ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കാമെന്ന് ആരോഗ്യ വിദഗ്ധർ. രോഗപ്രതിരോധ ശേഷി നിലനിർത്താനും ശരീര കോശങ്ങളുടെ വളർച്ചയ്ക്കും ഹോർമോൺ ഉത്പാദനത്തിനും ശരീരത്തിൽ സിങ്ക് നിർണായകമാണ്. ശരീരത്തിലെ മുന്നൂറോളം എൻസൈമുകളുടെ പ്രവർത്തനങ്ങൾക്കും സിങ്ക് ആവശ്യമാണ്.
ഭക്ഷണത്തിലൂടെ മാത്രമാണ് സിങ്ക് ശരീരത്തിന് ലഭിക്കുക. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) റിപ്പോർട്ട് പ്രകാരം 19 വയസിന് മുകളിൽ പ്രായമായ പുരുഷന്മാർ പ്രതിദിനം 11 മില്ലിഗ്രാം സിങ്ക് ശരീരത്തിനുള്ളിലേക്ക് എടുക്കണം. അതേസമയം 19 വയസിനു മുകളിലുള്ള സ്ത്രീകളിൽ അത് എട്ട് മില്ലിഗ്രാമും ഗർഭിണികളിൽ 11 മില്ലിഗ്രാമും മുലയൂട്ടുന്നവരിൽ 12 മില്ലിഗ്രാമുമായിരിക്കണം.
WHAT TO READ NEXT

ദോശമാവിന് പുളി കൂടിയോ? കുറയ്ക്കാൻ ഇക്കാര്യം ചെയ്യാം
പോർക്ക്, ബീഫ്, മട്ടൻ, ചെമ്മീൻ, പയറുവര്‍ഗങ്ങള്‍ എന്നിവ സിങ്കിന്‍റെ കലവറയാണ്. കശുവണ്ടി, ബദാം, മത്തങ്ങ വിത്തുകൾ, വാൾനട്ട് തുടങ്ങിയവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബറും വിറ്റാമിനുകളും അടങ്ങിയ നട്‌സ് കഴിക്കുന്നത് ക്യാൻസർ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ചില രോഗങ്ങൾക്കുള്ള അപകടസാധ്യത ഘടകങ്ങൾ കുറയ്ക്കാനും സഹായിക്കും.
പ്രോട്ടീനുകളും സിങ്കും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുട്ടയും പാലും കഴിക്കുന്നതും പതിവാക്കാം. ചീസ്, ഗോതമ്പ്, അരി, ഓട്‌സ് തുടങ്ങിയവയിലും ധാരളം സിങ്ക് അടങ്ങിയിട്ടുണ്ട്. പച്ചക്കറിയിലും പഴ വർഗങ്ങളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും ശരീരത്തിൽ സിങ്കിന്റെ അളവ് കൂട്ടാൻ സഹായിക്കും.
News Now
Summary
Hair Fall: Zinc Deficiency may cause hair fall
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






