
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ട്രാന്സ്ജെന്ഡറായ ശിഖയും കഴിഞ്ഞ മിസ്റ്റര് കേരള മത്സരത്തില് 60 കിലോഗ്രാം വിഭാഗത്തില് ഒന്നാംസ്ഥാനം നേടിയ പ്രവീണും വിവാഹിതരായി. വീട്ടുകാരുടെ പിന്തുണയോടെ ക്ഷേത്രത്തില് വെച്ചാണ് ഇരുവരും വിവാഹിതരായത്.
ആലപ്പുഴ ചെങ്ങാലൂര് സ്വദേശിനിയും നൃത്താധ്യാപികയുമാണ് ശിഖ. തൃശൂര് പടിയൂര് മുളങ്ങില് പുഷ്കരന്റെ മകന് പ്രവീണ് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തുടര്ന്ന് പ്രണയത്തിലായ ഇവര് കഴിഞ്ഞമാസം തൃശ്ശൂര് മാരിയമ്മന്കോവിലില് വെച്ച് വാവാഹിതരായി.

തുടര്ന്ന് തിരുവനന്തപുരം രജിസ്ട്രാര് ഓഫീസില് വിവാഹം രജിസ്റ്റര് ചെയ്തു. രണ്ട് പേരുടെയും വീട്ടുകാര് വിവാഹത്തിന് പിന്തുണ നല്കിയതായി പ്രവീണ് അറിയിച്ചു. പ്രവീണിന്റെ കുടുംബം തന്നെ അംഗീകരിച്ചതില് സന്തോഷമുണ്ടെന്ന് ശിഖ പറഞ്ഞു.
തനിക്ക് തൃശൂരില് ഒരു നൃത്തവിദ്യാലയം തുടങ്ങാനാണ് ആഗ്രഹമെന്നും ഇവര് പറയുന്നു. മാത്രമല്ല, ഇപ്പോള് മിസ്റ്റര് കേരളയായ പ്രവീണിന് മിസ്റ്റര് ഇന്ത്യയാകാനാണ് താല്പര്യം. അതിന് വേണ്ട എല്ലാവിധ പിന്തുണയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ശിഖ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ
