വീട്ടുമുറ്റത്തുണ്ടാകുന്ന ചീരയെ ഭയക്കേണ്ട കാര്യമില്ലെന്നാണ് പലരുടെയും ധാരണ.

cabbage, Raw Vegetables
cabbage, Raw VegetablesSource by : Pinterest
Last Updated :16 October 2026, 5:21 pm IST

News Now

പച്ചക്കറികളുടെ മുഴുവൻ പോഷക​ഗുണവും കിട്ടണമെങ്കിൽ അവ പാകം ചെയ്യാതെ കഴിക്കണമെന്ന് പറയാറുണ്ട്. എന്നാൽ എല്ലാ പച്ചക്കറികളും പാകം ചെയ്യാതെ കഴിച്ചാൽ ആരോ​ഗ്യത്തിന് പണി കിട്ടാൻ സാധ്യതയുണ്ടെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പച്ച ചീര

വീട്ടുമുറ്റത്തുണ്ടാകുന്ന ചീരയെ ഭയക്കേണ്ട കാര്യമില്ലെന്നാണ് പലരുടെയും ധാരണ. ഹെൽത്തി സാലഡുകളിലെ സ്ഥിര സാന്നിധ്യമാണ് പച്ച ചീര. എന്നാല്‍ പാകം ചെയ്യാത്ത ചീരയിൽ ഓക്സലേറ്റുകളുടെ അളവു കൂടുതലായിരിക്കും. ഇത് വൃക്കകളിൽ കല്ലുകൾ രൂപപ്പെടാനുള്ള സാധ്യത കൂട്ടും.

മാത്രമല്ല, ചീരയിൽ ഇ-കോളി പോലുള്ള മാരക ബാക്ടീരിയകൾ കടന്നു കൂടാനുള്ള സാധ്യതയുണ്ട്. ഇവ വെള്ളത്തിൽ എത്ര കഴുകിയാലും ഒഴിവാകണമെന്നില്ല. ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് ചീര പാകം ചെയ്യാതെ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

കാബേജ്

സാലഡുകളിലെ പ്രധാന ചേരുവയാണ് കാബേജ്. കാരറ്റിനും കുക്കുമ്പറിനുമൊപ്പം സാലഡിൽ കാബേജ് നീളത്തിൽ അരിഞ്ഞു ചേർത്ത് കഴിക്കുന്ന ശീലം പലർക്കും ഉണ്ടാകും. കാബേജിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. എന്നാൽ ഇവയിൽ മാരകമായ രോഗാണുക്കൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

കാബേജിൽ പൊതുവായി കണ്ടുവരുന്ന ടേപ്പ് വേം ലാർവകൾ നമ്മുടെ ദഹനനാളത്തിലൂടെ രക്തത്തിലേക്കും അവിടെ നിന്ന് തലച്ചോറിലേക്കും എത്താനുള്ള സാധ്യതയുണ്ട്. ഇത് ന്യൂറോസിസ്‌റ്റെര്‍കോസിസ് എന്ന ഗുരുതര അവസ്ഥയിലേക്ക് നയിക്കാം. ഇത് അപസ്മാരത്തിനും മറ്റ് നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതേസമയം പാകം ചെയ്യുമ്പോൾ ചൂട് തട്ടി അതിൽ അടങ്ങിയ മാരക രോഗാണുക്കളെ ഇല്ലാതാക്കാൻ സഹായിക്കും.

വഴുതനങ്ങ

ശരിയായ രീതിയില്‍ വേവിച്ചില്ലെങ്കില്‍ വഴുതനങ്ങയില്‍ അടങ്ങിയ സോളനൈന്‍ എന്ന വിഷ വസ്തു ഛര്‍ദ്ദി, ഓക്കാനം, വയറിളക്കം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കാം. വാഴുതനങ്ങ പാകം ചെയ്യുന്നതിലൂടെ സോളനൈന്‍ ഇല്ലാതാകും.

Summary

Three vegetables that cannot eat without cooking

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates