ഒന്നും രണ്ടുമല്ല, 300 പൂച്ചകള്‍, ഫ്ളാറ്റ് നിറഞ്ഞു; പരാതിയുമായി അയല്‍ക്കാര്‍

പൂച്ചകള്‍ പെരുകിയതോടെ ചുറ്റുംപാടും വൃത്തിഹീനമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് അയല്‍ക്കാര്‍ പരാതി നല്‍കിയത്.

300 cats were found in a residential apartment in Pune's Marvel Bounty Society pmc notice
ഫ്‌ലാറ്റിലെത്തിയ പൂച്ചകള്‍ Source by : എക്‌സ്
Last Updated :18 February 2025, 10:51 am IST

പുനെ: ഫ്‌ലാറ്റില്‍ പൂച്ചകളെ വളര്‍ത്തിയതിന് സഹതാമസക്കാരുടെ പരാതിയില്‍ ഉടമയ്ക്ക് നോട്ടീസ് അയച്ച് പുനെ നഗരസഭ. പുനെയിലെ മാര്‍വല്‍ ബൗണ്ടി സൊസൈറ്റിയിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റില്‍ 300ഓളം പൂച്ചകളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഫ്‌ലാറ്റ് ഉടമ തെരുവ് പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കി, അവ ആരോഗ്യം വീണ്ടെടുത്താല്‍ അവയെ പുറത്തേക്ക് വിടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. പൂച്ചകള്‍ പെരുകിയതോടെ ചുറ്റുംപാടും വൃത്തിഹീനമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് അയല്‍ക്കാര്‍ പരാതി നല്‍കിയത്.

'മാര്‍വല്‍ ബൗണ്ടി സൊസൈറ്റിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമ പലപ്പോഴും തെരുവ് പൂച്ചകളെ വീട്ടിലേക്ക് കൊണ്ടുവന്ന് പൂച്ചകള്‍ ആരോഗ്യവാന്മാരാകുമ്പോള്‍ അവയെ വിടുമായിരുന്നു... ഇക്കാരണത്താല്‍, അപ്പാര്‍ട്ട്‌മെന്റില്‍ നിരവധി പൂച്ചകള്‍ പെരുകി, പരിസരം വൃത്തിഹീനമാക്കി. ഇത് അയല്‍ക്കാരെ അസ്വസ്ഥരാക്കി.' പൊലീസ് ഇന്‍സ്‌പെക്ടര്‍ നിലേഷ് ജഗ്‌ദേല്‍ പറഞ്ഞു.

'ഒന്‍പതാം നിലയിലെ ഫ്‌ലാറ്റില്‍ ഉടമ നിരവധി പൂച്ചകളെ വളര്‍ത്തുന്നു. ദുര്‍ഗന്ധവും വൃത്തിഹീനമായ അന്തരീക്ഷവും ഉണ്ടായതോടെ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ അധികൃതരെത്തി ഫ്‌ലാറ്റ് ഉടമയ്ക്ക് നോട്ടീസ് നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ പൂച്ചകളെ മാറ്റണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല, നിയമനടപടി എടുക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെയും സമീപിക്കുമെന്നും നിലേഷ് ജഗ്‌ദേല്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now