ഏഴു ഗ്രഹങ്ങള്‍ നേര്‍രേഖയില്‍, 28ന് ആകാശത്ത് അപൂര്‍വ്വ കാഴ്ച; ഇന്ത്യയില്‍ എങ്ങനെ കാണാം?, എന്താണ് ഗ്രഹ പരേഡ്?
കണ്ണിന് വിരുന്നൊരുക്കി വീണ്ടും ആകാശത്ത് മറ്റൊരു അപൂര്‍വ്വ കാഴ്ചയ്ക്ക് അരങ്ങൊരുങ്ങുന്നു

ന്യൂഡല്‍ഹി: കണ്ണിന് വിരുന്നൊരുക്കി വീണ്ടും ആകാശത്ത് മറ്റൊരു അപൂര്‍വ്വ കാഴ്ചയ്ക്ക് അരങ്ങൊരുങ്ങുന്നു. ഫെബ്രുവരി 28 ന് ഏഴു ഗ്രഹങ്ങളാണ് നേര്‍രേഖയില്‍ വരുന്നത്. 2040ലാണ് ഇനി ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ സാധിക്കുക.
കഴിഞ്ഞ മാസം ആരംഭിച്ച ഗ്രഹ പരേഡിന്റെ പര്യവസാനമാണ് അടുത്ത ആഴ്ച സംഭവിക്കുക. ഗ്രഹങ്ങള്‍ ഒരേ നേര്‍രേഖയില്‍ വരുന്നതാണ് ഗ്രഹ പരേഡ്. ബുധന്‍, ശുക്രന്, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നി ഏഴ് ഗ്രഹങ്ങളാണ് വീണ്ടും ആകാശത്ത് നേര്‍രേഖയില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. പ്രത്യക്ഷപ്പെടുന്നത് തിളക്കമുള്ള ഗ്രഹങ്ങള്‍ ആണെന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത് എന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പറയുന്നു.
സൂര്യാസ്തമയത്തിന് ശേഷം 45 മിനിറ്റ് കഴിഞ്ഞാലാണ് ഈ പ്രതിഭാസം കാണാന്‍ ഏറ്റവും ഉചിതമായ സമയം. ശുക്രന്, ചൊവ്വ, വ്യാഴം, യുറാനസ് എന്നി നാല് ഗ്രഹങ്ങളും സൂര്യന് അസ്തമിച്ചതിന് തൊട്ടുപിന്നാലെ നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാകും. എന്നാല്‍ ശനി, ബുധന്‍, നെപ്റ്റിയൂണ്‍ എന്നിവ കൂടി ചേര്‍ന്ന് നേര്‍രേഖയില്‍ ഏഴ് ഗ്രഹങ്ങളെ ഒരുമിച്ച് കാണണമെങ്കില്‍ നല്ലൊരു ബൈനോക്കുലറോ ദൂരദര്‍ശിനിയോ ആവശ്യമാണ്.
സൂര്യാസ്തമയത്തിനുശേഷം പടിഞ്ഞാറ് ഭാഗത്ത് ശുക്രനെ കാണാന്‍ കഴിയും. ചൊവ്വ തെക്ക് ഉയരത്തില്‍ ദൃശ്യമാകും. മാര്‍ച്ച് ആദ്യം വരെ ചുവന്ന ഗ്രഹം ദൃശ്യമാകും. സൂര്യാസ്തമയത്തിനുശേഷം തെക്ക് പടിഞ്ഞാറ് ഭാഗത്ത് വ്യാഴത്തെ കാണാന്‍ കഴിയുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ഗ്രഹ പരേഡ് പൂര്‍ത്തിയാക്കുന്ന ഏഴാമത്തെ ഗ്രഹമാണ് ബുധന്‍. ആകാശത്തിന് കുറുകെ ഒരു വരിയില്‍ മനോഹരമായി ക്രമീകരിച്ചിരിക്കുന്ന ഏഴ് ഗ്രഹങ്ങളെ കാണാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് ശുക്രന്, ചൊവ്വ, വ്യാഴം, യുറാനസ് എന്നിവയെ കാണാം. എന്നാല്‍ ബുധന്‍, ശനി, നെപ്റ്റിയൂണ്‍ എന്നിവ കാണണമെങ്കില്‍ ദൂരദര്‍ശിനിയുടെ സഹായം വേണ്ടി വരും.
ഇന്ത്യയിലുടനീളം ഗ്രഹ വിന്യാസം ദൃശ്യമാകും. മിക്ക നഗരങ്ങള്‍ക്കും ഈ അപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയും. ശുക്രന്, ചൊവ്വ, വ്യാഴം, യുറാനസ് എന്നിവ നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാകും. എന്നാല്‍ ബുധന്‍, ശനി, നെപ്റ്റിയൂണ്‍ എന്നിവ കാണാന്‍ ദൂരദര്‍ശിനി ആവശ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം



