'ഇത്തരിക്കുഞ്ഞന്റെ മുട്ടൻ സാഹസം'; വൈൽഡ്‌ ബീസ്റ്റിനെ തുരത്തുന്ന കുട്ടിഹിപ്പോ, വൈറൽ വിഡിയോ

മേയുന്നതിനിടെ സമീപത്ത് നില്‍ക്കുന്ന വൈൽഡ് ബീസ്റ്റിനോടാണ് ശക്തിപ്രകടനം

viral video
വൈൽഡ്‌ബീസ്റ്റിനെ തുരത്തുന്ന കുട്ടിഹിപ്പോ, വൈറൽ വിഡിയോSource by : എക്സ്
Last Updated :26 May 2024, 5:46 pm IST

വന്യമൃഗങ്ങളുടെ കുസൃതി നിറ‌ഞ്ഞ നിരവധി വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും കൗതുകമാകുന്നത്. അമ്മയ്ക്കൊപ്പം പുല്‍മേടയില്‍ മേയ്യുന്നതിനിടെ കുഞ്ഞന്‍ ഹിപ്പോ കാണിച്ചുകൂട്ടുന്ന കുസൃതി കാഴ്ചയാണ് മനം കവരുന്നത്.

മേയുന്നതിനിടെ സമീപത്ത് നില്‍ക്കുന്ന വൈൽഡ് ബീസ്റ്റിനോടാണ് ശക്തിപ്രകടനം. ഏതാണ്ട് അത് വിജയിക്കുകയും ചെയ്‌തു എന്ന് വേണം പറയാൻ. സമീപത്ത് സീബ്ര, കാട്ടുപന്നികൾ തുടങ്ങിയ മറ്റു മൃ​ഗങ്ങളും നിൽക്കുന്നതിനിടെയാണ് കുഞ്ഞൻ കാണ്ടാമൃ​ഗം അവിടെ നിന്നും വൈഡ്ബീസ്റ്റിനെ തുരത്താൻ ശ്രമം നടത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒന്ന് ചിണുങ്ങി പേടിപ്പിച്ച ശേഷം കക്ഷി തിരിച്ച് ഓടി അമ്മയുടെ സമീപത്തെത്തുകയും ചെയ്‌തു. ദശലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ട് പ്രതികരിച്ചത്. 'ഇത്തിരികുഞ്ഞന്റെ വലിയ സാഹസം' എന്നായിരുന്നും വിഡിയോയ്‌ക്ക് താഴെ ഒരാൾ കമന്റ് ചെയ്‌തത്. വീട്ടിലെ വല്യേട്ടനെന്നും പലരും കുഞ്ഞൻ കാണ്ടാമൃ​ഗത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now