വിവാഹ ദിവസം ബ്ലോക്കിൽ കിടക്കാൻ വയ്യ! മെട്രോ കയറി വധു നേരെ മണ്ഡപത്തിലേക്ക്; വൈറൽ വിഡിയോ

യാത്രക്കാര്‍ക്ക് കൗതുക കാഴ്ചയായി മെട്രോയില്‍ വധു

വിവാഹ ദിനം മെട്രോയില്‍വിഡിയോ സ്ക്രീന്‍ഷോട്ട്
Last Updated :28 January 2024, 1:36 pm IST
Edited by :Anju

വിവാഹ ദിനം എല്ലാവര്‍ക്കും സ്‌പെഷ്യല്‍ ആണ്. അതുകൊണ്ട് തന്നെ സ്വന്തം വിവാഹത്തിന് വൈകി വരുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. എന്നാല്‍ ബെംഗളൂരു പോലൊരു നഗരത്തിലാണ് വിവാഹം നടക്കുന്നതെങ്കിലോ? നഗരത്തിലെ മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്കിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ നമ്മള്‍ ദിവസവും കാണാറുള്ളതാണ്. ഇത്തരം സാഹചര്യങ്ങളില്‍ വധുവിനെ അല്ലെങ്കില്‍ വരനെ എങ്ങനെ മണ്ഡപത്തില്‍ കൃത്യ സമയത്ത് എത്തിക്കാമെന്ന് ബന്ധുക്കള്‍ തലപുകഞ്ഞ് ആലോചിക്കാറുണ്ട്. എന്നാല്‍ പ്രാക്ടിക്കലായി ചിന്തിച്ചാന്‍ ഇതൊക്കെ നിസാരമാണ്.

അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബെംഗളൂരുവിലെ ട്രാഫിക്കില്‍ കുടുങ്ങാതെ വിവാഹ ദിനം അണിഞ്ഞൊരുങ്ങി വധു നേരെ കയറിയത് മെട്രോയിലേക്കാണ്. മെട്രോ ടിക്കറ്റ് എടുത്ത് ട്രെയിനില്‍ കയറിയ വധു യാത്രക്കാര്‍ക്ക് കൗതുക കാഴ്ചയായി. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നു വധുവിന്റെ മെട്രോ യാത്ര.

ട്രാഫിക്കില്‍ കുടുങ്ങിയില്ലെന്ന് മാത്രമല്ല കൃത്യ സമയത്ത് വധു മണ്ഡപത്തില്‍ ഹാജരാവുകയും ചെയ്തു. എക്‌സിലൂടെ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ വധുവിനെയും കുടുംബത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്. വധു മിടുക്കിയാണ് എന്നായിരുന്നു ഒരാള്‍ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. എന്നാല്‍ ബെംഗളൂരുവില്‍ തുടരുന്ന ട്രാഫിക് ബ്ലോക്കില്‍ സര്‍ക്കാരിനെ വിര്‍ശിച്ചും കമന്‍റുകള്‍ നിറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now