
'ഡോക്ടറെ ഒന്നു കാണാൻ കയറിയതാ!..'; ആശുപത്രി വാർഡിൽ കാള, അന്തംവിട്ട് സോഷ്യൽമീഡിയ
ആശുപത്രി കിടപ്പുരോഗികളുടെ വാർഡിൽ നിലയുറപ്പിച്ച കാളയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്

ഇന്ത്യയിൽ പല പ്രദേശങ്ങളിലും കന്നുകാലികൾ തെരുവിലൂടെ അലഞ്ഞുതിരിയുന്ന കാഴ്ച സാധാരണമാണ്. നിയന്ത്രണമില്ലാതെ ഇവയ്ക്ക് എവിടെയും ചെന്നു കയറാം. സ്കൂളുകളിലും ബാങ്കിലും വീടുകളിലുമൊക്കെ കയറിച്ചെല്ലുന്ന കന്നുകാലികൾ പലപ്പോഴും നാട്ടുകാർക്ക് ദുരിതമാകാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ഉത്തർപ്രദേശിലെ റായ്‌ബറേലിയയിലാണ് സംഭവം. ആശുപത്രി കിടപ്പുരോഗികളുടെ വാർഡിൽ നിലയുറപ്പിച്ച കാളയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തെരുവിൽ അലഞ്ഞുതിരയുന്നതിനിടെ ആശുപത്രിയിലൊന്ന് കയറി കാര്യങ്ങളൊക്കെ ഒന്നു അന്വേഷിച്ചേക്കാം എന്ന മട്ടിലാണ് കാളയുടെ നിൽപ്പ്. ചുറ്റും രോഗികളും കൂട്ടിരിപ്പുകാരും കട്ടിലിൽ വിശ്രമിക്കുന്നത് കാണാം. കാള കുറച്ചു നേരം അവിടെ നിന്ന ശേഷം തിരിച്ചു പോവുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
എക്സിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. കാള ഡോക്ടറെ കാണാൻ എത്തിയപ്പോൾ ആരും അതിനെ ഗൗനിച്ചില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. അകത്തു കയറിയപ്പോഴാണ് സ്ഥലം മാറിപ്പോയതെന്ന് മനസിലായതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം കന്നുകാലികളെ ഇത്തരം പ്രദേശങ്ങളിലെങ്കിലും നിയന്ത്രിക്കണം എന്നും പലരും കമന്റ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍




