
പുല്ലു മേഞ്ഞുനിന്ന പശുവിനെ മുഴുവനായി അകത്താക്കി; വയർ കീറി ചത്ത് കൂറ്റൻ പെരുമ്പാമ്പ്, വിഡിയോ
രണ്ടു വയസ്സ് പ്രായയുള്ള പശുവാണ് എട്ടു വയസ്സ് പ്രായം കണക്കാക്കുന്ന പെരുമ്പാമ്പിന് ഇരയായത്
കാണാതായ പശുവിനെ തിരഞ്ഞുള്ള അന്വേഷണം ചെന്നെത്തിയത് കൂറ്റൻ പെരുമ്പാമ്പിനരികെ. പശുവിനെ മുഴുവനായി വിഴുങ്ങി വയറ് കീറി ചത്ത നിലയിലായിരുന്നു പെരുമ്പാമ്പ്. ബർമീസ് വിഭാഗത്തിൽപ്പെട്ട 15 അടി നീളമുള്ള പെരുമ്പാമ്പാണ് പശുവിനെ വിഴുങ്ങി ചത്തത്.
വടക്കൻ തായ്‌ലൻഡിലെ ഫിറ്റ്സാനുലോകിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പുല്ലു മേഞ്ഞുകൊണ്ടിരുന്ന പശുവിനെ അപ്പാടെ അകത്താക്കുകയായിരുന്നു പെരുമ്പാമ്പ്. പശുവിനെ കാണാതായി മൂന്നു ദിവസത്തിനു ശേഷമാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഈ സമയം വയർ പിളർന്ന് ചത്ത നിലയിലായിരുന്നു പാമ്പ്. രണ്ടു വയസ്സ് പ്രായയുള്ള പശുവാണ് എട്ടു വയസ്സ് പ്രായം കണക്കാക്കുന്ന പെരുമ്പാമ്പിന് ഇരയായത്.
സ്വന്തം ശരീരഭാരത്തിന്റെ ഇരട്ടിയുള്ള മൃഗങ്ങളെ ഭക്ഷണമാക്കാൻ പ്രത്യേക കഴിവുള്ളവയാണ് ബർമീസ് പെരുമ്പാമ്പുകൾ. ഒരുപാട് വിശന്നതുകൊണ്ടാകാം പെരുമ്പാമ്പ് പശുവിനെ വിഴുങ്ങിയതെന്നാണ് കരുതുന്നത്. പക്ഷെ വയറിനുള്ളിലെത്തി പശുവിന്റെ ശരീരം ജീർണിച്ചു തുടങ്ങിയതാണ് വിനയായത്. ദഹനപ്രക്രിയ നടക്കുന്നതിനു മുൻപ് തന്നെ ജഡം ജീർണിച്ചു വീർത്തതോടെയാണ് പെരുമ്പാമ്പിന്റെ വയർ പിളർന്നത്. പെരുമ്പാമ്പിന്റെയും പശുവിന്റെയും ജഡങ്ങൾ സംസ്കരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍

റെയിൽ ഗതാഗതത്തിലെ വലിയ തടസ്സമൊഴിയുന്നു; ഷൊർണ്ണൂർ - വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍


