
എലിയെ വിഴുങ്ങി, കുപ്പിയില്‍ പത്തി കുടുങ്ങി മൂര്‍ഖന്‍; 'വെളിച്ചെണ്ണ' പ്രയോഗത്തില്‍ രക്ഷ- വീഡിയോ
പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മഴക്കാലമായതിനാല്‍ വണ്ടിയിലും മറ്റും കയറിക്കൂടുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് ഇവയില്‍ അധികവും. ഇപ്പോള്‍ എലിയുടെ പിന്നാലെ പാഞ്ഞ മൂര്‍ഖന്‍ പാമ്പിന്റെ തല കുപ്പിയില്‍ അകപ്പെട്ട ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. പാമ്പ് വരുന്നത് കണ്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട പാല് കുപ്പിയ്ക്കുള്ളില്‍ ഒളിക്കാന്‍ എലി ശ്രമിച്ചു. എന്നാല്‍ എലിയെ വിടാന്‍ പാമ്പ് കൂട്ടാക്കിയില്ല. കുപ്പിയ്ക്കുള്ളിലേക്ക് തലയിട്ട് പാമ്പ് എലിയെ വിഴുങ്ങി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
A common cobra inserted its head inside an abandoned milk bottle & swallowed a rat. Got stuck at the rim of the bottle due to swelling of the body.
— Susanta Nanda (@susantananda3) July 9, 2024
Snake Helpline volunteers using coconut oil, lubricated the deadly cobras & gently pulled it out to freedom.
My deep appreciation. pic.twitter.com/KZdF11puX0
തുടര്‍ന്ന് കുപ്പിയില്‍ നിന്ന് തല പുറത്തേയ്ക്ക് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് കുടുങ്ങിയത്. എലിയെ വിഴുങ്ങിയതോടെ ശരീരം വീര്‍ത്തതാണ് കുപ്പിയില്‍ നിന്ന് പുറത്ത് കടക്കാന്‍ പാമ്പിന് തടസ്സമായത്. തുടര്‍ന്ന് സ്നേക് വോളന്റിയര്‍മാര്‍ എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. വെളിച്ചെണ്ണ ഉപയോഗിച്ച് പാമ്പിന്റെ തല പതുക്കെ പുറത്തെടുക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം



