മാരത്തണില്‍ മനുഷ്യര്‍ക്കൊപ്പം ഓടി സമ്മാനം വാങ്ങിയ താറാവാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:01 am IST

News Now

ചില കാഴ്ചകള്‍ നമ്മെ അമ്പരപ്പിക്കാറുണ്ട്. പക്ഷികളും മൃഗങ്ങളുമൊക്കെ കാഴ്ചയില്‍ വരുമ്പോള്‍ പ്രത്യേകിച്ചും. അത്തരമൊരു അപൂര്‍വ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. 

മാരത്തണില്‍ മനുഷ്യര്‍ക്കൊപ്പം ഓടി സമ്മാനം വാങ്ങിയ താറാവാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. കുട്ടികളും മുതിര്‍ന്നവരുമൊരക്കെ കൂട്ടയോട്ടത്തില്‍ പങ്കെടുത്തപ്പോള്‍ അവരില്‍ ഒരാളായാണ് താറവും ഓടിയത്. സ്റ്റാര്‍ട്ടിങ് മുതല്‍ ഫിനിഷിങ് പോയിന്റ് വരെ ചിട്ടയോടെ ഓടി കക്ഷി സമ്മാനവും സ്വന്തമാക്കി. 

ഫിനിഷിങ് പോയിന്റില്‍ ഒരു യുവതി താറാവിന് വെള്ളം നല്‍കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ മാരത്തണ്‍ വിജയിച്ചതിന്റെ മെഡലും താറാവിനെ അണിയിച്ചു. സൂപ്പര്‍ ക്യൂട്ട് വീഡിയോ എന്നാണ് പലരും ദൃശ്യങ്ങളെ വിശേഷിപ്പിച്ചത്. ലക്ഷണക്കണക്കിന് പേരാണ് ഇതിനകം വീഡിയോ കണ്ടത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates