
ഭക്ഷണത്തിന്റെ മണം പിടിച്ചെത്തി; കെട്ടിടത്തിനകത്ത് കുടുങ്ങി ആന; വൈറല്‍ വീഡിയോ
ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സാകേത് ബഡോലയാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
ആനക്കഥകള്‍ എന്നും ആളുകള്‍ക്ക് ഹരമാണ്. അത്രയേറെ അത്ഭുതത്തോടെയും സന്തോഷത്തോടെയുമാണ് ആളുകള്‍ ആനകളെ നോക്കി നില്ക്കുക. അത്തരത്തില്‍ ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഭക്ഷണത്തിന്റെ മണം പിടിച്ച് ഒരു കെട്ടിടത്തിനകത്ത് കുടുങ്ങിയ ആന പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സാകേത് ബഡോലയാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഒരു ആന ഒരു കെട്ടിടത്തിന്റെ അകത്ത് കകുടങ്ങിയപ്പോള് ഏറെ പ്രയാസപ്പെട്ട് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതാണ് വൈറലായ വീഡിയോയില്‍ ഉള്ളത്. കെട്ടിടത്തിന്റെ അകത്തുനിന്ന് വാതിലിലൂടെ ആന പുറത്തുകടക്കുന്നത് കണ്ടാല്‍ ആരായാലും ആശ്ചര്യപ്പെട്ടുപോകും.
I bet you may not have seen a better quality control inspector than this one.
â SAKET (@Saket_Badola) September 12, 2022
VC: SM @susantananda3 @AwanishSharan @arunbothra @supriyasahuias @deespeak pic.twitter.com/Oz4OaCZFdl
ഇതിനെക്കാള്‍ മെച്ചപ്പെട്ട ക്വാളിറ്റി കണ്ട്രോള് ഇന്‍സ്പെക്ടറെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ലെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും


