
കാന്താരി ഇങ്ങനെ കൃഷി ചെയ്തു നോക്കൂ, വിളവ് ഇരട്ടിയാവും

കാന്താരിയെ മലയാളികള്‍ക്ക് അങ്ങനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. ഒട്ടുമിക്ക വീടുകളിലും അടുക്കളത്തോട്ടത്തിലെ സ്ഥിരം ഇനമാണ് ഈ കുഞ്ഞന്‍ മുളക്. എരിവു മാത്രമല്ല, ഔഷധ ഗുണങ്ങള്‍ കൂടിയാണ് കാന്താരിയെ പ്രിയപ്പെട്ടതാക്കുന്നത്. അല്‍പ്പം ശ്രദ്ധിച്ചു കൃഷി ചെയ്താല്‍ ചെടി നിറയെ കായ്ച് മികച്ച വിളവു തരും കാന്താരി.

കാന്താരി - Pinterest
രണ്ടാഴ്ച ഇടവിട്ട് വിളവെടുപ്പ്
നടീല്‍ കഴിഞ്ഞ് രണ്ടു മാസത്തിനകം കാന്താരി പൂവിടും. മൂന്നു മാസം മുതല്‍ വിളവെടുപ്പ് നടത്താം. ഒരു ചെടിയില്‍നിന്ന് ഇരുന്നൂറു ഗ്രാം വരെ മുളക് ഒരു വിളവെടുപ്പില്‍ ലഭിക്കും. രണ്ടാഴ്ച ഇടവിട്ട് വിളവെടുക്കാം. നാലോ അഞ്ചോ വര്‍ഷം വരെ ഒരു ചെടിയില്‍നിന്നു വിളവു ലഭിക്കും.

കാന്താരി - Pinterest
കൃഷിരീതി
നേരിട്ടു വെയില് ലഭിക്കുന്ന പ്രദേശമാണ് കാന്താരി നടാന്‍ നല്ലത്. കൂടുതല്‍ തണലില്ലാത്ത സ്ഥലങ്ങളിലും മോശമല്ലാത്ത വിളവു ലഭിക്കും. നല്ല വളക്കൂറുള്ള പശിമരാശി മണ്ണാണ് കൃഷിക്ക് യോജ്യം. കാന്താരി ഒരു ഉഷ്ണകാല വിളയാണ്. 35-40 ദിവസം പ്രായമായ തൈകളാണ് നടീലിന് ഉപയോഗിക്കേണ്ടത്.

കാന്താരി - Pinterest
വളപ്രയോഗം
അടിവളമായി ചാണകമോ കമ്പോസ്റ്റോ ചേര്‍ക്കാം. യൂറിയ, മിശ്രവളങ്ങള്‍ എന്നിവയും അടിവളമായി ഉപയോഗിക്കാം. ചെടിയുടെ വളര്‍ച്ചും മികച്ച വിളവിനും ജലസേചനം അത്യാവശ്യമാണ്. ഓരോ മാസവും രാസവള മിശ്രിതമോ ജൈവ വളക്കൂട്ടുകളോ ചേര്‍ത്തു നല്‍കണം.

കാന്താരി - Pinterest
കീട നിയന്ത്രണം
മണ്ഡരി, മുഞ്ഞ, ഇലപ്പേന്‍, വെള്ളീച്ച തുടങ്ങിയ കീടങ്ങളാണ് പ്രധാനമായും കാന്താരിയെ ആക്രമിക്കുന്നത്. ഇവയ്ക്കെതിരെ കരുതല്‍ വേണം.

കാന്താരി - Pexels
ഔധഷ മൂല്യം
വാതം, അജീര്‍ണം, പൊണ്ണത്തടി, വായുക്ഷോഭം എന്നിവയ്ക്കുള്ള ഔഷധമായി കാന്താരി ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. രക്ത ശുദ്ധി, ഹൃദയാരോഗ്യം എന്നിവയ്ക്കും കാന്താരി ഗുണം ചെയ്യും. വിദേശ വിപണിയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ കാന്താരിക്ക് ആവശ്യക്കാരുണ്ട്.
News Now
'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ്!

Summary
Green chilli farming tips
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




