പച്ചരിക്ക് പകരം ഇതൊന്ന് ചേർത്തു നോക്കൂ, ഒരു ഹെൽത്തി ദോശ റെസിപ്പി

ഇതൊരു ഡയറ്ററി ഫൈബർ പവർഹൗസ് ആണെന്നുള്ളതാണ്.

Dosa recipe
Dosa recipePexels
Edited by :അഞ്ജു സി വിനോദ്‌
Last Updated :16 ഒക്ടോബർ 2025, 1:24 pm IST

ദോശയിൽ ഹെൽത്തി വെറൈറ്റി പരീക്ഷിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ദോശയ്ക്കുള്ള ചേരുവയിൽ പച്ചരിക്ക് പകരം റാ​ഗി ഉപയോ​ഗിച്ചാകാം ഇന്നത്തെ പരീക്ഷണം. ഫിംഗർ മില്ലറ്റ് എന്നും അറിയപ്പെടുന്ന റാ​ഗിക്ക് നിരവധി പോഷക​ഗുണങ്ങളുണ്ട്. ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളായ കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് റാ​ഗി.

ഇതിന്റെ ഏറ്റവും വലിയ സവിശേഷത, ഇതൊരു ഡയറ്ററി ഫൈബർ പവർഹൗസ് ആണെന്നുള്ളതാണ്. ഇത് ദഹനം മികച്ചതാക്കും. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ച് പ്രമേഹ സാധ്യത തടയാനും റാ​ഗി മികച്ച മാർ​ഗമാണ്. മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ– ഇവ റാഗിയിലുണ്ട്. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.

വിറ്റാമിൻ സി, വിറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്.

റാഗി ദോശ തയ്യാറാക്കാൻ

റാഗി, ഉഴുന്ന്, തൂവരപ്പരിപ്പ്, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു പിടി അവിൽ കുതിർത്തത്.

തയ്യാറാക്കുന്ന വിധം:

  1. റാഗി, ഉഴുന്ന്, തൂവരപ്പരിപ്പ് എന്നിവ ആവശ്യമുള്ള അളവിനെടുത്തു കുതിരാനിടുക.

  2. കുതിർത്ത അവലും ഒരു കഷ്ണം ഇഞ്ചിയും കുതിർന്ന റാഗിയും ഉഴുന്നും പരിപ്പും ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക.

  3. 4-5 മണിക്കൂർ പുളിച്ചുപൊങ്ങാനായി മാറ്റി വക്കുക.

  4. ആവശ്യത്തിന് ഉപ്പ് ചേർത്ത് എണ്ണ / നെയ് പുരട്ടി ചൂടായ ദോശക്കല്ലിൽ ഒഴിച്ച് പരത്തി മൊരിച്ചു എടുക്കുക.

News Now

Summary

Healthy Dosa recipe using Ragi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates