
News Now
'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

ധരിക്കുമ്പോൾ പാദങ്ങൾക്ക് വളരെ കംഫോട്ടും സുരക്ഷയും തരുന്ന ഒന്നാണ് ഷൂ. എന്നാൽ ഇവ വൃത്തിയായി സൂക്ഷിക്കുകയാണ് പ്രയാസം. മെഷ്, കാന്വാസ്, ലെതര് തുടങ്ങി വിവിധതരം ഷൂസ് ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവ ഓരോന്നും വൃത്തിയാക്കുന്നതിന് ഓരോ രീതികളുണ്ട്. ശരിയായ വൃത്തിയാക്കിയില്ലെങ്കിൽ ഷൂസ് പെട്ടെന്ന് മോശമാകാം.
മെഷ്: മെഷ് ഷൂസാണ് വൃത്തിയാക്കാന് ഏറ്റവും എളുപ്പം. കുറച്ച് ഡിഷ് വാഷ് ചൂടുവെള്ളത്തില് കലര്ത്തി ബ്രഷ് ഉപയോഗിച്ച് വേഗത്തില് വൃത്തിയാക്കാം.
കാന്വാസ്: കാന്വാസുകള് മെഷിനേക്കാള് സോഫ്റ്റായതിനാല് ടൂത്ത് പേസ്റ്റുകളുടെ സഹായത്തോടെ എളുപ്പത്തില് വൃത്തിയാക്കാം.
ലെതര്: വൃത്തിയുള്ള തുണിയില് ബോഡി ലോഷന് പുരട്ടി തുടയ്ക്കുന്നത് ലെതര് ഷൂസിനെ പുതുമയുള്ളതാക്കാന് സഹായിക്കും.
വാഷിങ് മെഷീന് വാഷ്
മിക്ക ഷൂസുകളും വാഷിങ് മെഷീനില് കഴുകിയെടുക്കാം. എന്നാല് പലര്ക്കും ഇതിനെക്കുറിച്ചറിയില്ല. അല്പം സോപ്പുപൊടി ഉപയോഗിച്ച് ഷൂസുകള് മെഷീനില് കഴുകിയാല് പെട്ടെന്ന് വൃത്തിയാകുകയും പണി എളുപ്പമാകുകയും ചെയ്യും. എങ്കിലും എല്ലാ ഷൂസുകളും മെഷീനില് കഴുകാന് സാധിക്കില്ല. ലേബല് നോക്കി മാത്രം ക്ലീന് ചെയ്യാൻ ശ്രദ്ധിക്കുക.
WHAT TO READ NEXT

അടുക്കള എപ്പോഴും വൃത്തിയായിയിരിക്കാൻ, ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം
ഷൂസ് വൃത്തിയായി പരിപാലിക്കാൻ ചില ടിപ്സ്
ഷൂസിലേക്ക് പേപ്പർ തിരുകിവയ്ക്കുന്നത് ഈർപ്പം വലിച്ചെടുത്ത് ഷൂവിലെ ദുർഗന്ധം കുറയ്ക്കാന് സഹായിക്കുന്നു.
നെയില് പോളിഷ് റിമൂവര് ഉപയോഗിച്ച് ഷൂവില് പറ്റിപ്പിടിച്ച കറ എളുപ്പത്തില് നീക്കം ചെയ്യാനാകും.
ഷൂസിനുള്ളിലേക്ക് കുറച്ച് അപ്പക്കാരം വിതറുന്നത് നല്ലതാണ്. ദുര്ഗന്ധം വലിച്ചെടുത്ത് ഷൂവിനെ കൂടുതൽ ഫ്രഷ് ആക്കിവെക്കുന്നു.
നാരങ്ങാനീരും ഉപ്പും ചേര്ന്ന മിശ്രിതം നിങ്ങളുടെ ഷൂവില് പുരട്ടി അല്പനേരം കഴിഞ്ഞ് കഴുകിയാല് മങ്ങിയ നിറം മാറി ഷൂ പുത്തനാകും.
Summary
How to clean shoes
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


