
മലയുടെ മുകളില്‍ നിന്ന് വലിയ പാറക്കഷണം ട്രക്കിന് മുകളിലേക്ക്; റോഡില്‍ ഗര്‍ത്തം, പിന്നീട്- വീഡിയോ
പെറുവില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

ഓരോ ദിവസവും വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ യാത്രയ്ക്കിടെ വലിയ പാറക്കഷണം വീണ് ട്രക്ക് മറയുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
പെറുവില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മലയോര ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ലോറി അപകടത്തില്‍പ്പെടുന്നത്. മലയുടെ മുകളില്‍ നിന്ന് ഉരുണ്ടുവരുന്ന വലിയ പാറക്കഷണം ലോറിയുടെ മുകളിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഴ്ചയുടെ ആഘാതത്തില്‍ ലോറി മറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതിന് പിന്നാലെ മറ്റൊരു പാറക്കഷണം കൂടി റോഡിലേക്ക് വീണു. ഇതില്‍ നിന്ന് കഷ്ടിച്ചാണ് തൊട്ടുപിന്നാലെ വന്ന വാഹനം രക്ഷപ്പെട്ടത്. എന്നാല്‍ റോഡില്‍ വലിയ ഗര്‍ത്തം ഉണ്ടായതിനെ തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. രണ്ടു അപകടങ്ങളില്‍ നിന്നും ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
Abrupt highway drive
— Real Untold Story (@RealUntoldStory) March 3, 2024
Drivers survived, according to multiple reports. Central Highway in Peru pic.twitter.com/ic2O78GaSN
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

Related News


യാത്രക്കാരെ വലച്ച് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്: ഹെയർപിൻ വളവിലെ കുഴിയിൽ വീണ് ലോറിയുടെ ടയർ പൊട്ടി

