ഒരു മിനിറ്റില്‍ 77 എണ്ണം; തല കൊണ്ട് ഞൊടിയിടയില്‍ കുപ്പിയുടെ അടപ്പുകള്‍ തുറന്നു യുവാവ്; ഗിന്നസ് ലോക റെക്കോര്‍ഡ്- വീഡിയോ

യുവാവ് തന്റെ കഴിവ് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു

വേ​ഗത്തിൽ കുപ്പിയുടെ അടപ്പ് തുറന്ന് റെക്കോ‌ര്‍ഡ് ഇടുന്ന യുവാവിന്റെ ദൃശ്യംSource by : ഇൻസ്റ്റഗ്രാം
Last Updated :26 February 2024, 10:28 am IST

തല ഉപയോഗിച്ച് ഏറ്റവുമധികം കുപ്പിയുടെ അടപ്പ് തുറന്ന യുവാവിന് ഗിന്നസ് ലോക റെക്കോര്‍ഡ്. ഒരു മിനിറ്റില്‍ 77 കുപ്പിയുടെ അടപ്പ് തുറന്ന് പാകിസ്ഥാന്‍ യുവാവാണ് റെക്കോര്‍ഡ് ഇട്ടത്.

യുവാവ് തന്റെ കഴിവ് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. കാഴ്ചയില്‍ തന്നെ എല്ലാവരും അതിശയിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍. കൊണ്ടുവന്ന് വെയ്ക്കുമ്പോള്‍ തന്നെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് യുവാവ് ഓരോ കുപ്പിയുടെയും അടപ്പ് തുറക്കുന്നത്. മുഹമ്മദ് റഷീദ് ആണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഹായികള്‍ കൈമാറുന്ന കുപ്പി കൈ കൊണ്ട് പിടിച്ച് തല കൊണ്ട് അടപ്പ് തുറക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുപ്പിയുടെ അടപ്പ് തുറക്കുന്ന വേഗമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now