
'അത്ഭുതദ്വീപിന് ഫസ്റ്റ് ഡെ ഫുള്‍ കൂവലായിരുന്നു'; പൃഥ്വിരാജിനോടുള്ള രോഷമായിരുന്നോ എന്ന് അറിയില്ലായിരുന്നു: ഗിന്നസ് പക്രു
'ആദ്യ ദിവസം തിയേറ്ററിലിരുന്ന് അത് അനുഭവിച്ചയാളാണ് ഞാന്‍. അത് വലിയൊരു വിഷമമാണ്'

വിനയന്‍ സംവിധാനം ചെയ്ത് ഗിന്നസ് പക്രു എന്ന അജയ് കുമാറും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് അത്ഭുതദ്വീപ്. പേരു പോലെ തന്നെ വിനയന്‍ ഒരുക്കിയ അത്ഭുതമായിരുന്നു അത്ഭുതദ്വീപ്. ചിത്രത്തിലെ പക്രുവിന്റെ പ്രകടനം ഇന്നും ഓര്‍മിപ്പിക്കപ്പെടുന്നു. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ദിവസം തിയേറ്ററില്‍ നിന്നും ലഭിച്ചത് കൂവലുകളായിരുന്നുവെന്നാണ് പക്രു പറയുന്നത്.
കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആ ഓര്‍മ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ആദ്യ ദിവസം കൂവല്‍ കിട്ടിയിട്ടും, അതേ തിയേറ്ററില്‍ 84 ദിവസം അത്ഭുതദ്വീപ് പ്രദര്‍ശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറയുന്നുണ്ട്.
''സിനിമ കാണാനായി ഞാന്‍ കോട്ടയത്തെ ഒരു തിയേറ്ററില്‍ ഇരിക്കുകയാണ്. ആദ്യത്തെ ദിവസമാണ്. ഒരു ഭാഗം കഴിഞ്ഞതും ഭയങ്കര കൂവലാണ്. പടം തീരുന്നത് വരെ തുടര്‍ന്നു. ഒരു വാക്കു പോലും കേള്‍പ്പിക്കുന്നില്ല. അവസാനം ക്ലൈമാക്‌സില്‍ ക്ലാപ്പ് വന്നു. തിയേറ്ററില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഞാന്‍ അത്ര തൃപ്തനായിരുന്നില്ല. ഇതെന്തു പറ്റി ഇങ്ങനെ എന്നായിരുന്നു ചിന്ത. സാറിനോട് സംസാരിച്ചപ്പോള്‍ പലിയിടത്തും അങ്ങനെ മനപ്പൂര്‍വ്വം ചെയ്യുന്നുണ്ട്. നമ്മളിപ്പോള്‍ എന്ത് ചെയ്യാനാ എന്ന് പറഞ്ഞു'' അദ്ദേഹം പറയുന്നു.
''ആദ്യ ദിവസം തിയേറ്ററിലിരുന്ന് അത് അനുഭവിച്ചയാളാണ് ഞാന്‍. അത് വലിയൊരു വിഷമമാണ്. എന്തിനാണെന്നൊന്നും അറിയില്ല. സിനിമ കാണാന്‍ വന്നവര്‍ക്ക് ഒരു വാക്ക് പോലും കേള്‍ക്കാന്‍ പറ്റാത്ത ശബ്ദമാണ് തിയേറ്ററിനുള്ളില്‍. പക്ഷെ പിന്നീട് നമ്മള്‍ തന്നെ ആ പടത്തിന് വേണ്ടി ഇറങ്ങി. വണ്ടിയില്‍ തിയേറ്ററുകള്‍ സന്ദര്‍ശിച്ചു. അത് കഴിഞ്ഞ് 84 ദിവസം വരെ കോട്ടയത്തെ ആ തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിച്ചു'' എന്നും അദ്ദേഹം പറയുന്നു.
പൃഥ്വിരാജിനെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായിരുന്നു ആ കൂവലുകളെന്ന് അവതാരകന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. എന്നാല്‍ അതേക്കുറിച്ചൊന്നും അന്ന് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് പക്രു പറയുന്നത്.
''അന്നേരം അതൊന്നും എനിക്ക് അറിയില്ലായിരുന്നു. സിനിമയുടെ പൊളിറ്റിക്‌സൊന്നും അറിയില്ലായിരുന്നു. അന്ന് സോഷ്യല്‍ മീഡിയയൊന്നുമില്ല. ഇത്രയും കഷ്ടപ്പെട്ടതാണ്. തുടക്കമൊന്നും കുഴപ്പമില്ലായിരുന്നു. അവര്‍ അകത്ത് കയറുന്നത് മുതല്‍ പ്രശ്‌നമാണ്. പക്ഷെ അങ്ങനെ കലഹിച്ചു കൊണ്ടിരുന്നവരും ക്ലൈമാക്‌സ് സീനില്‍ കയ്യടിച്ചത് സന്തോഷം നല്‍കി. എന്റെ മനസില്‍ ഇപ്പോഴും അതുണ്ട്. അതൊരു ദൈവാനുഗ്രഹമാണ്. അത് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞിട്ട് പോയാണ് ബഹളമൊന്നുമില്ലാതെ ഞാന്‍ സിനിമ കണ്ടത്'' എന്നും അദ്ദേഹം പറയുന്നു.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Guinness Pakru recalls the theatre response for Albhuthadweep. He didn't know it was against Prithviraj.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



