പതിനെട്ടാം പടിയുടെ പൊരുള്‍ എന്ത്?; ഓരോ പടിയും എന്തിനെ സൂചിപ്പിക്കുന്നു?

പതിനെട്ടാംപടി കയറി മല കയറി അയ്യപ്പനെ ദര്‍ശിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമാണ് അയ്യപ്പ ഭക്തരുടെ മനസില്‍

sabarimala
ശബരിമല പതിനെട്ടാം പടിഫയൽ/എക്സ്പ്രസ്
Last Updated :16 November 2024, 12:27 pm IST
Edited by :dhanojam

വീണ്ടുമൊരു മണ്ഡല കാലം വന്നിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങള്‍ അമ്പലങ്ങള്‍ ശരണമന്ത്രധ്വനികളാല്‍ മുഖരിതമായിരിക്കും. പതിനെട്ടാം പടി കയറി മല കയറി അയ്യപ്പനെ ദര്‍ശിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമാണ് അയ്യപ്പ ഭക്തരുടെ മനസില്‍.

പതിനെട്ടാം പടിയെ ദിവ്യമായാണ് ഭക്തര്‍ കാണുന്നത്. ആദ്യത്തെ അഞ്ചു പടികള്‍ ഇന്ദ്രിയാനുഭവങ്ങളെയും പിന്നീടുള്ള എട്ടെണ്ണം എട്ട് രാഗങ്ങളെയും അടുത്തവ മൂന്ന് ഗുണങ്ങളെയും 17-ാം പടി അവിദ്യയെയും 18-ാം പടി വിദ്യയെയുമാണ് സൂചിപ്പിക്കുന്നത്.

പൊന്നമ്പലമേട്, ഗൗഡന്‍മല, നാഗമല, സുന്ദരമല, ചുറ്റമ്പലമല, ഖല്‍ഗിമല, മാതംഗമല, മൈലാടുപേട്ട, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതുശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നിങ്ങനെ 18 മലകളാണ് പതിനെട്ടാംപടിയെ സൂചിപ്പിക്കുന്നതെന്നും വിശ്വാസമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now