
News Now
ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

പറ്റ്ന: പാമ്പ് എന്ന് കേട്ടാല് തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ കണ്ടാല് പറയുകയും വേണ്ട!. നാട്ടില് വിഷപാമ്പിനെ കണ്ടാല് അവയെ കൊന്നുകളയുകയോഉപദ്രവിക്കുകയോ ആണ് സാധാരണഗതിയില് ജനക്കൂട്ടം ചെയ്യുന്നത്. എന്നാല് കഴിഞ്ഞ ദിവസം ബിഹാറിലെ ഫരിംഗോല ഗ്രാമത്തില് എത്തിയ വിഷപ്പാമ്പിനെ ജീവനോടെ പിടികൂടി വനപാലകര്ക്ക് കൈമാറി. പാമ്പിനെ വനത്തില് വിട്ടയയ്ക്കാന് സാധിച്ചതിന്റെ സന്തോഷത്തിലാണ് വനപാലകര്.
ഉഗ്രവിഷമുള്ള എട്ടടിവീരന് വിഭാഗത്തില്പ്പെട്ട പാമ്പിനെയാണ് ഗ്രാമത്തില് നിന്നു പിടികൂടിയത്. ബാന്ഡഡ് ക്രെയ്റ്റ് വിഭാഗത്തില്പ്പെട്ട പാമ്പിനെ ജീവനോടെ പിടികൂടാന് സഹായിച്ച ഗ്രാമവാസികള്ക്ക് നന്ദി പറയുന്ന വനപാലകനായ അനില്കുമാറിന്റെ വാക്കുകളാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് നിറയുന്നത്.
പാമ്പിനെ കണ്ടെത്തിയ ഉടന് തന്നെ അതിനെ ഉപദ്രവിക്കാന് ശ്രമിക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു ഗ്രാമവാസികള്. തക്കസമയത്ത് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി സഞ്ചിയിലാക്കിയ ശേഷം ഇത്തരമൊരു തീരുമാനം എടുത്തതിന് ഗ്രാമവാസികളോട് അനില്കുമാര് നന്ദി രേഖപ്പെടുത്തുകയായിരുന്നു. അവിടെ കൂടിയ ജനങ്ങളോട് പ്രകൃതിയിലെ ജീവജാലങ്ങളോടു സഹാനുഭൂതി കാണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൃത്യമായി അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.ഗ്രാമവാസികളെല്ലാം ശ്രദ്ധാപൂര്വ്വം അദ്ദേഹത്തിന്റെ വാക്കുകള് ശ്രവിക്കുന്നതും വിഡിയോയില് കാണാം.
ബിഹാറിലെ പരിസ്ഥിതിവനം വിഭാഗത്തിന്റെ പ്രിന്സിപ്പല് സെക്രട്ടറിയായ ദീപക് കുമാര് സിങ്ങാണ് ബാന്ഡഡ് ക്രെയ്റ്റ് ഇനത്തില്പ്പെട്ട പാമ്പിനെ പിടികൂടുന്നതിന്റെയും അനില്കുമാര് ചുറ്റുംകൂടി നിന്നവരോട് സംസാരിക്കുന്നതിന്റെയും ദൃശ്യം സമൂഹമാധ്യമങ്ങളില് പങ്കുവച്ചത്.
Together we can, Together we will!
â Dipak Kumar Singh (@DipakKrIAS) October 23, 2021
A Banded Krait, highly venomous, found in terai region, successfully rescued by our forest officials from Pharingola village of Kishanganj, Bihar. Salute to Forest Guard, Anil Kumar for impromptu speech to create awareness 1/2 pic.twitter.com/qPg0T8k7Al
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



