
ടീം ഓരോ ഗോള്‍ അടിക്കുമ്പോഴും സൗജന്യ ഫുഡ് ബൗള്‍!; വ്യത്യസ്ത ഓഫറുമായി റെസ്റ്റോറന്റ്
ഓരോ ഗോളിനും ബറീറ്റോ, ടാക്കോ, സാലഡ് എന്നിവ അടങ്ങിയ ഫുഡ് ബൗളാണ് സൗജന്യമായി നല്‍കുക
ഫിഫ വേള്‍ഡ്കപ്പ് ആവേശത്തിലാണ് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. ഇന്ന് ഖത്തറില്‍ ആദ്യ മത്സരം തുടങ്ങുന്നതോടെ കാല്‍പ്പന്തുകളിയുടെ ആരവം എങ്ങും അലയടിക്കും. പലരീതിയിലാണ് ഫുട്‌ബോള്‍ മാമാങ്കം ആരാധകര്‍ കൊണ്ടാടുന്നത്. ഇപ്പോഴിതാ വ്യത്യസ്ത ഓഫറുമായി എത്തിയിരിക്കുകയാണ് ഒരു അമേരിക്കന്‍ റെസ്റ്റോറന്റ്. കളിക്കൊപ്പം വയറുനിറയെ ഭക്ഷണം കൂടിയായാലോ?
യു എസ് ആസ്ഥാനമായ ചപോട്‌ലെ എന്ന ഫാസ്റ്റ്ഫുഡ് ശൃംഗലയാണ് ഒരു ഗംഭീര ഓഫര്‍ ഒരുക്കിയിരിക്കുന്നത്. യു എസ് ടീം ഓരോ ഗോള്‍ നേടുമ്പോഴും ഒരു ഫുഡ് ബൗള്‍ സൗജന്യം എന്നതാണ് ഓഫര്‍. യു എസ് മെന്‍സ് നാഷണല്‍ സോക്കര്‍ ടീം നേടുന്ന ഓരോ ഗോളിനും ബറീറ്റോ, ടാക്കോ, സാലഡ് എന്നിവ അടങ്ങിയ ഫുഡ് ബൗളാണ് സൗജന്യമായി നല്‍കുക.
യു എസ് ടീം ഗോള്‍ നേടുമ്പോഴെല്ലാം ചപോട്‌ലെ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ 5000 കോഡുകള്‍ പങ്കുവയ്ക്കും. ഈ കോഡുകള്‍ കോപ്പി ചെയ്ത് തന്നിരിക്കുന്ന നമ്പറിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. ഈ കോഡ് ഉപയോഗിച്ച് സൗജന്യമായി ഫുഡ് ബൗള്‍ സ്വന്തമാക്കാം. ചപോട്‌ലെയുടെ മൊബൈല്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുമ്പോഴും ഈ കോഡ് ഉപയോഗിക്കാന്‍ കഴിയും. എല്ലാ കോഡുകളും ക്ലെയിം ചെയ്ത് കഴിയുമ്പോഴാണ് സൗജന്യ ഫുഡ് നേടാനുള്ള സമയം അവസാനിക്കുക.
നാളെയാണ് യുഎസ്എയുടെ ആദ്യത്തെ മത്സരം. വെയില്‍സ് ആണ് എതിരാളികള്‍.
We're dropping 5,000 codes every time the USMNT scores a goal.
â U.S. Men's National Soccer Team (@USMNT) November 17, 2022
Follow us and @ChipotleTweets + turn on your notifications.
5,000 codes avail. 50 US & DC, 13+. Stnrd text and data rates may apply.
Terms » https://t.co/ZXQoqg6VdJ
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന് മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം



