
റിയാദ്: റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന് മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് യൂസുഫ് അലി ആണ് സൗദിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ ഉച്ചയോടെയുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചികിത്സയില്‍ തുടരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ ഉണ്ടായ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടതായും 309 പേര് ചികിത്സയില്‍ തുടരുന്നതായും നേരത്തെ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരുണ്ടെന്നും റിയാദിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരുന്നു.
സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇന്ത്യന്‍ എംബസി ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാനായി എംബസി സൗദി അധികൃതരുമായി ബന്ധപ്പെട്ടുവരുന്നതായും അറിയിച്ചു. ആശുപത്രി അധികൃതരുമായും ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
News Now
Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്

ജിയോ ബേബിയുടെ നായകനായി റോഷൻ മാത്യു; 'ഹ്യൂമൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

Summary
Missile attack on Riyadh airport: Injured Indian man dies; wife and children undergoing treatment
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






