ഒരു ആമ 'കൈ' സഹായം; വൈറല്‍ വീഡിയോ
ആമയുടെ പരസ്പരം സ്‌നേഹത്തിന്റെ ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
കുട്ടിക്കാലത്ത് എല്ലാവരും കേട്ടിട്ടുള്ള കഥയാണ് ആമയുടെയും മുയലിന്റെയും. അമിത ആത്മവിശ്വാസം കൊണ്ട് മുയല്‍ ഓട്ട മത്സരത്തില്‍ തോറ്റുപോകുന്നതാണ് കഥ. ആമയെ കാണുമ്പോള്‍ തന്നെ സഹാനുഭൂതി തോന്നാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ ആമയുടെ പരസ്പരം സ്‌നേഹത്തിന്റെ ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
കമിഴ്ന്ന് വീണു കിടക്കുകയാണ് ഒരു ആമ. പലകുറി ശ്രമിച്ചിട്ടും ആമയ്ക്ക് സാധാരണനിലയിലേക്ക് എത്താന്‍ സാധിക്കുന്നില്ല. ഈസമയത്ത് മറ്റൊരു ആമ സഹായത്തിന് എത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പരസ്പരം സഹായിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് വീഡിയോ.
Thank you! pic.twitter.com/zDKX4o1ZMz
â Buitengebieden (@buitengebieden_) June 6, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





