പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

ഹെൽമറ്റിനുള്ളിൽ പാമ്പ്Source by : ടിവി ദൃശ്യം
Last Updated :30 January 2024, 1:08 pm IST

News Now

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് അമ്പരപ്പ് ഉളവാക്കുന്നതാണ്. ഇപ്പോള്‍ ഹെല്‍മറ്റിനുള്ളില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വളഞ്ഞിരിക്കുന്ന ഇരുമ്പു വടി ഉപയോഗിച്ചാണ് മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഹെല്‍മറ്റിനുള്ളില്‍ ഒന്നും ഇല്ലെന്ന് തോന്നാം.

എന്നാല്‍ വടി ഉപയോഗിച്ച് ഹെല്‍മറ്റിനുള്ളില്‍ ഒന്നാകെ പരതിയപ്പോള്‍ പാമ്പ് പുറത്തുവരുന്നതാണ് ഞെട്ടല്‍ ഉളവാക്കുന്നത്. മൂര്‍ഖന്‍ കുഞ്ഞാണ് പുറത്തുവന്നത്. ഹെല്‍മറ്റ് ഉപയോഗിക്കുന്നതിന് മുന്‍പ് പരിശോധിക്കണമെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates