
Sparrow trapped glass cage| നിയമക്കുരുക്കിനും ചില്ലുകൂടിനും ഉള്ളില്‍ കുടുങ്ങി കുരുവി; ഒടുവില്‍ കലക്ടറുടെ ഇടപെടലില്‍ മോചനം
കിളിയുടെ നിസ്സഹായാവസ്ഥ കണ്ട നാട്ടുകാരുടെ ഇടപെടലിന് ഒടുവില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന് ഇടപെട്ടാണ് മോചനത്തിന് വഴിയൊരുക്കിയത്

കണ്ണൂര്‍: കേസിന്റെ പേരില്‍ പൂട്ടിയ ടെക്സ്റ്റൈല്‍ സ്ഥാപനത്തിലെ ചില്ലുകൂട്ടില്‍ കുടുങ്ങിയ കുരുവിക്ക് ജില്ലാ ഭരണകൂടം ഇടപെടലില്‍ മോചനം. കണ്ണൂര്‍ ഉളിക്കലിലാണ് നിയമ കുരുക്കിനും ചില്ലുകൂടിനും ഉള്ളില്‍ കുഞ്ഞിക്കുരുവിയുടെ ജീവിതം തടങ്കലിലായത്. കിളിയുടെ നിസ്സഹായാവസ്ഥ കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന് ഇടപെട്ടാണ് മോചനത്തിന് വഴിയൊരുക്കിയത്.
ഉളിക്കലിലെ ടെക്സ്റ്റൈല്‍ സ്ഥാപനം കേസില്‍ പെട്ട് കോടതി ഉത്തരവ് പ്രകാരം പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ഇതിനിടെയാണ് സ്ഥാപനത്തിന്റെ മുന്‍വശത്തുള്ള ചില്ലുകൂടില്‍ കുരുവി കുടുങ്ങിയത്. കടപൂട്ടി സീല്‍ ചെയ്തതോടെ കുരുവിക്ക് പുറത്തിറങ്ങാന്‍ വഴിയില്ലാതായി.
ചില്ലുകൂട്ടിനുള്ളില്‍ പറക്കുന്ന കുരുവിയെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്ന ശ്രമങ്ങള്‍ നാട്ടുകാര്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ചെറിയ വിടവിലൂടെ വെള്ളവും പഴവും നല്‍കാനും ശ്രമം നടത്തി. ഒടുവില്‍ ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. എന്നാല്‍ കോടതി ഇടപെടലില്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന് അവരും നിലപാട് എടുത്തു.
വിഷയം ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ അരുണ്‍ കെ. വിജയന്റെ ശ്രദ്ധയില്‍പെടുത്തിയതോടെയാണ് കുരുവിയെ പുറത്തെത്തിക്കാന്‍ അദ്ദേഹം നടപടിയെടുത്തത്. കട തുറന്ന് കിളിയെ മോചിപ്പിക്കാന്‍ ഉളിക്കല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയതോടെ കിളി മോചനം നേടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

Related News


അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളില്‍ ചെന്നെന്ന് പ്രാഥമിക നിഗമനം, അന്വേഷണം

അടിമാലിയില്‍ ഇരട്ടക്കുട്ടികളുടെ മരണത്തില്‍ ദുരൂഹത; രാസവസ്തു കഴിച്ചെന്ന് മൊഴി, മാതാപിതാക്കള്‍ കസ്റ്റഡിയില്‍
