
ചാട്ടം അല്‍പ്പം പിഴച്ചു, അണ്ണാന് വീണത് പാറക്കല്ലിലേയ്ക്ക്; സിപിആര്‍ നല്കി വനപാലകന്
ചാട്ടം പിഴച്ച് പാറക്കല്ലില്വീണ അണ്ണാനെ അയല്‍വാസിയായ വീട്ടമ്മയാണ് കണ്ടെത്തിയത്

കട്ടപ്പന: മരത്തില്‍നിന്ന് നിലത്തുവീണ് പരിക്കേറ്റ് ജീവനുവേണ്ടി പിടഞ്ഞ അണ്ണാനെ സിപിആര്‍ നല്കി വനപാലകന് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. കല്ലാര്‍ സെക്ഷന്‍ ഓഫീസ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായ പി എസ് നിഷാദാണ് അണ്ണാന് രക്ഷകനായത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
ചാട്ടം പിഴച്ച് പാറക്കല്ലില്വീണ അണ്ണാനെ അയല്‍വാസിയായ വീട്ടമ്മയാണ് കണ്ടെത്തിയത്. ഉടന്‍തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അണ്ണാന് അപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ അണ്ണാനെ കൈയിലെടുത്ത് നിഷാദ് നെഞ്ചില്‍ വിരലമര്‍ത്തി സിപിആര്‍ കൊടുത്തു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അണ്ണാന് കണ്ണ് തുറന്നു.
ചുറ്റും കൂടി നിന്നവര്‍ക്ക് ആശ്വാസമായി. തുടര്‍ന്ന് അണ്ണാനെ തൊട്ടടുത്തുള്ള വനം വകുപ്പ് ഓഫീസില്‍ എത്തിച്ച് പരിചരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ അണ്ണാന് പഴയപോലെയായി. എങ്കിലും ആരോഗ്യസ്ഥിതി നിരീക്ഷിക്കാന്‍ അല്‍പ്പസമയം കൂടി 'ഒബ്സര്‍വേഷനില്‍'. ചൊവ്വാഴ്ച രാവിലെ തുറന്നുവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും



