
നിധികുംഭം കുഴിച്ചെടുത്തു; തുറന്നപ്പോള്‍ സ്വര്‍ണത്തിന് 'കാവലായി' ഉഗ്രന്‍ പാമ്പ്- വൈറല്‍ വീഡിയോ
നിധി കുംഭത്തിനായി യുവാക്കള്‍ ചേര്‍ന്ന് കുഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍

നിധി കുംഭം അന്വേഷിച്ചുള്ള യാത്ര... ഒടുവില്‍ സ്വര്‍ണ ശേഖരം കണ്ടെത്തുന്നു... എന്നാല്‍ നിധി കുംഭത്തിന് കാവലായി പാമ്പ്... ഇത് ചിലരെങ്കിലും സ്വപ്‌നത്തില്‍ കണ്ടുകാണാം. ഇപ്പോള്‍ സമാനമായ സംഭവത്തിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.
നിധി കുംഭത്തിനായി യുവാക്കള്‍ ചേര്‍ന്ന് കുഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഒടുവില്‍ നിധി കുംഭം ലഭിച്ചു. സ്വര്‍ണശേഖരം എടുക്കാന്‍ കുംഭം തുറന്നപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് നിധി കാക്കുന്ന ഭൂതത്തെ പോലെ ജീവനുള്ള പാമ്പിനെ അതില്‍ കണ്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉടന്‍ തന്നെ പാമ്പ് ഇഴഞ്ഞുപോകുകയും ചെയ്തു. തുടര്‍ന്ന് കുംഭം പരിശോധിക്കുമ്പോള്‍ നിരവധി സ്വര്‍ണാഭരണങ്ങളും സ്വര്‍ണ നാണയങ്ങളും കിട്ടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇത് സത്യമാണോ എന്ന തരത്തില്‍ നിരവധി ചോദ്യങ്ങള്‍ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് യാഥാര്‍ഥ്യമാണെന്ന് ആരും പറഞ്ഞിട്ടില്ല, പിന്നെ എന്തിനാണ് അധിക്ഷേപങ്ങള്‍ എന്ന് വീഡിയോ പങ്കുവെച്ചയാള്‍ മറുപടിയായി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



